---
title: "എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി "
english_title: "LDF Thuneri Panchayat Election Rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200646/ldf-thuneri-panchayat-election-rally"
published_at: "2024-04-23T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662796fab9bae_1_thuneri.JPG"
keywords: []
---

# എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി 

> **Lead Summary:** പേരാമ്പ്ര: എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ബിജെപിക്ക് ചാരപ്പണി ചെയ്യുകയാണെന്ന് അദേഹം പറഞ്ഞു.

## Article Content

പേരാമ്പ്ര: എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ബിജെപിക്ക് ചാരപ്പണി ചെയ്യുകയാണെന്ന് അദേഹം പറഞ്ഞു.

പച്ച നിറത്തിന് അലര്‍ജിയായി പ്രഖ്യാപിച്ചിരിക്കുന്നു. വയനാട്ടില്‍ ലീഗിന്റെ പച്ച കൊടി പിടിക്കേണ്ടന്ന് തീരുമാനിച്ചത് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വമാണ്. ശൈലജ ടീച്ചര്‍ക്കെതിരെ വ്യാജ പ്രചരണവും നുണയും പ്രചരിപ്പിക്കുകയാണ്. കേരളത്തില്‍ 2004 ആവര്‍ത്തിക്കുമെന്നും റിയാസ് പറഞ്ഞു.

സി.കെ അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.എം നാണു അധ്യക്ഷത വഹിച്ചു. ഒ രാജന്‍, ഇ.കെ വിജയന്‍ എംഎല്‍എ, പി.പി ചാത്തു, ശ്രീജിത്ത് മുടപ്പിലായി, സുബൈര്‍ ഹാജി, കനവത്ത് രവി, നെല്ലിയേരി ബാലന്‍ എന്നവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200646/ldf-thuneri-panchayat-election-rally)