---
title: "പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി "
english_title: "Praful Krishnan received in Perambra constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200651/praful-krishnan-received-in-perambra-constituency"
published_at: "2024-04-23T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66279d00c1ccf_1_apkk.JPG"
keywords: []
---

# പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി 

> **Lead Summary:** **പേരാമ്പ്ര: **വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

## Article Content

**പേരാമ്പ്ര: **വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

മുതുകാട് അങ്ങാടിയില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രാമദാസ് മണലേരി പരിപാടി ഉദ്ഘാടനം ചെയ്തു. മലയോര ജനതയുടെ സ്വപ്ന പദ്ധതിയായ പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് ബിജെപി യാഥാര്‍ത്ഥ്യമാക്കുമെന്ന് രാമദാസ് മണലേരി പറഞ്ഞു.

മലയോര ജനതയുടെ ജീവന്‍ പ്രശ്‌നമായ വന്യജീവി ആക്രമണം തടയാനുള്ള പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കല്ലൂര്‍ കൂത്താളി കോടേരിച്ചാല്‍ മുയിപ്പോത്ത് പാറപ്പുറം അഞ്ചാംപീടിക ആയിമ്പടി പാറ, കീഴരിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം ഊരെള്ളൂരില്‍ സമാപിച്ചു.

രാമദാസ് മണലേരി, എം.പി രാജന്‍, എം പ്രകാശന്‍, കെ.കെ രജീഷ്, തറമ്മല്‍ രാജേഷ്, നാഗത്ത് നാരായണന്‍, ഇ മനീഷ്, അഡ്വക്കേറ്റ് വി സത്യന്‍, സന്തോഷ് കാളിയത്ത്, കെ.ടി ഹരീഷ്, ബാബു പുതുപ്പറമ്പില്‍, കെ പ്രദീപന്‍. ഡി.കെ മനു, നവതീയ കൃഷ്ണന്‍, മോഹനന്‍ ചാലിക്കര, ജുബിന്‍ ബാലകൃഷ്ണന്‍, വി.സി ബിനീഷ്, ടി.എം ഹരിദാസ്, പി.പി മുരളി, സി.കെ ലീല, കെ അനൂപ്, കെ.കെ മോഹനന്‍, അരീക്കല്‍ രാജന്‍, മനോജ് പയിലൂര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200651/praful-krishnan-received-in-perambra-constituency)