ചരിത്രം സൃഷ്ടിച്ച് ചരിച്ചില്‍ പള്ളിക്കല്‍ കുടുംബസംഗമം

ചരിത്രം സൃഷ്ടിച്ച് ചരിച്ചില്‍ പള്ളിക്കല്‍ കുടുംബസംഗമം
May 2, 2024 03:44 PM | By SUBITHA ANIL

തുറയൂര്‍: ചരിത്രം സൃഷ്ടിച്ച് ചരിച്ചില്‍ പള്ളിക്കല്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കേരളത്തിലെ അറിയപ്പെടുന്ന കുടുംബവും യമനി പാരമ്പര്യമുള്ള ചുരുക്കം ചില കുടുംബങ്ങളില്‍ പെട്ടതുമായ ചരിച്ചില്‍ പള്ളിക്കല്‍ തറവാട് കുടുംബ സംഗമമാണ് ഇരിങ്ങത്ത് ഗ്രീന്‍ ഓക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്.

17-ാം നൂറ്റാണ്ടില്‍ ഇസ്ലാംമത പ്രചാരകരായി കേരളത്തിലെത്തിയ ശൈഖ് അലി മഅ്ബരി സ്ഥാപിച്ചതും ശൈഖ് ഫരീദ് ഇബനു മുഹ്യിദ്ദീന്‍-മാമബി സന്താന പരമ്പരകളിലൂടെ വളര്‍ന്നതുമായ പള്ളിക്കല്‍ തറവാടിന് നാല് നൂറ്റാണ്ടുകളുടെ ചരിത്ര പരമ്പര്യമുണ്ട്.

രാവിലെ ചരിച്ചില്‍ മഖാമില്‍ നടന്ന പ്രാര്‍ത്ഥനക്ക് കുടുംബാംഗമായ അലി സഅദി നേതൃത്വം നല്‍കി. സിയാറത്ത് പരിപാടിയില്‍ നൂറോളം കുടുംബാംഗങ്ങള്‍ പങ്കെടുത്തു.

തുടര്‍ന്ന് ഇരിങ്ങത്ത് ഗ്രീന്‍ ഓക്ക് ഓഡിറ്റോറിയത്തിലെ സംഗമത്തിലായി തറവാട്ടിലെ പന്ത്രണ്ട് കുടുംബങ്ങളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം കുടുംബാഗങ്ങളാണ് പരസ്പരം സ്‌നേഹം പങ്കുവെച്ചത്. അതില്‍ ആറ് മാസം പ്രായമുള്ളവര്‍ മുതല്‍ എണ്‍പത് വയസ്സില്‍ കൂടുതലുള്ള കുഞ്ഞോത്ത് കുഞ്ഞാമു സാഹിബ് വരെയുള്ളവരുടെ തലമുറകള്‍ സംഗമത്തിന് മാറ്റ് കൂട്ടി.

കെ.വി അബ്ദുള്‍ ഹക്കീം ദാരിമിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ചരിച്ചില്‍ പള്ളിക്കല്‍ ഫാമിലി കോ-ഓഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ പള്ളിക്കല്‍ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.

കുടുംബ സംഗമം ചരിച്ചില്‍ മഹല്ല് ഖാസിയും ഇ.കെ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രമുഖ ട്രൈനറും, പള്ളിക്കല്‍ കുടുംബാഗവുമായ ഷര്‍ഷാദ് പുറക്കാട് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ചീഫ് കോ ഓഡിനേറ്റര്‍ ഇബ്രാഹിം സി.പി കുടുംബ ചരിത്ര അവതരണവും നടത്തി.

പന്ത്രണ്ട് മുഖ്യകുടുംബങ്ങളെ പ്രതിനിധീകരിച്ച്, സി.പി അബ്ദുള്‍ കരീം, മുഷ്രിഫ് ഖാദര്‍ ഹാജി, തറമ്മല്‍ കുഞ്ഞമ്മദ്, സിവി കുഞ്ഞമ്മദ് മേമുണ്ട, പള്ളിക്കല്‍ എ കെ അഷ്റഫ്, എംവി അബ്ദുള്‍ മജീദ്, ഹക്കീം തയങ്കല്‍,ഫൈസല്‍ മാസ്റ്റര്‍ കെ.പി,ഗഫൂര്‍ മാസ്റ്റര്‍ കുന്നോത്ത്,അബ്ദുറഹിമാന്‍ സഖാഫി, ലത്തീഫ് മുക്കോലക്കല്‍, ഇ.കെ ഹറൂണ്‍, എ.കെ അബ്ദുല്‍ ഹസീബ് തുടങ്ങിയവര്‍ സംസാരിച്ചു.

ജനറല്‍ കണ്‍വീനര്‍ ടി.പി നാസര്‍ മൂസ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നൗഫല്‍ കുനിക്കാട്ട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ കുടുംബങ്ങളെ പരിചയപ്പെടല്‍, എല്‍.എസ്.എസ്, യു.എസ്.എസ് നേടിയ കുട്ടികള്‍ക്കുള്ള അനുമോദനം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.

A family gathering at Charichi Pallikal made history

Next TV

Related Stories
നബി സ്‌നേഹ റാലി സംഘടിപ്പിച്ച് മദ്‌റസത്തു സലാമത്തു സുന്നിയ്യ

Sep 18, 2024 03:06 PM

നബി സ്‌നേഹ റാലി സംഘടിപ്പിച്ച് മദ്‌റസത്തു സലാമത്തു സുന്നിയ്യ

മദ്‌റസത്തു സലാമത്തു സുന്നിയ്യ മുളിയങ്ങല്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'നബി സ്‌നേഹ റാലി '...

Read More >>
വിദ്യാരംഗം സര്‍ഗോത്സവം ഒക്ടോബര്‍ 19 ന് കായണ്ണയില്‍

Sep 18, 2024 12:55 PM

വിദ്യാരംഗം സര്‍ഗോത്സവം ഒക്ടോബര്‍ 19 ന് കായണ്ണയില്‍

പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി പേരാമ്പ്ര ഉപജില്ല സര്‍ഗോത്സവം, സാഹിത്യ ശില്‍പശാല ഒക്ടോബര്‍ 19 ന് ..........................

Read More >>
അസറ്റ് പേരാമ്പ്രയ്ക്ക് പുതിയ ഭാരവാഹികള്‍

Sep 18, 2024 12:07 PM

അസറ്റ് പേരാമ്പ്രയ്ക്ക് പുതിയ ഭാരവാഹികള്‍

അസറ്റ് പേരാമ്പ്രയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പുരോഗതി ലക്ഷ്യം വെച്ച്...

Read More >>
തെരുവ് നായ്ക്കള്‍ ആടുകളെ കടിച്ച് കൊന്നു

Sep 18, 2024 11:02 AM

തെരുവ് നായ്ക്കള്‍ ആടുകളെ കടിച്ച് കൊന്നു

തെരുവ് നായ്ക്കള്‍ ആടുകളെ കടിച്ച് കൊന്നു. ചങ്ങരോത്ത്........................

Read More >>
പേരാമ്പ്രയില്‍ ഭീതി സൃഷ്ടിച്ച കാട്ടാന ജനവാസ മേഖലയിലെ സ്ഥിരം സാന്നിദ്ധ്യം

Sep 17, 2024 11:58 PM

പേരാമ്പ്രയില്‍ ഭീതി സൃഷ്ടിച്ച കാട്ടാന ജനവാസ മേഖലയിലെ സ്ഥിരം സാന്നിദ്ധ്യം

കഴിഞ്ഞ തിരുവോണ ദിവസം പേരാമ്പ്ര, ആവടുക്ക ഭാഗത്ത് ഭീതി സൃഷ്ടിച്ച കാട്ടാന 'കഴിഞ്ഞ കുറെ മാസങ്ങളായി കൂവ്വപ്പൊയില്‍, പട്ടാണിപ്പാറ ഭാഗത്ത് സ്ഥിരം...

Read More >>
ഹസ്ത - സ്‌നേഹ വീട് തറക്കല്ലിടല്‍ നടന്നു

Sep 17, 2024 10:59 PM

ഹസ്ത - സ്‌നേഹ വീട് തറക്കല്ലിടല്‍ നടന്നു

പേരാമ്പ്രയിലെ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഹസ്ത ചാരിറ്റബ്ള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു...

Read More >>