---
title: "ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബിജെപി "
english_title: "Jal Jeevan tries to sabotage the mission plan; The BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/203951/jal-jeevan-tries-to-sabotage-the-mission-plan-the-bjp"
published_at: "2024-05-08T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b32f3c0841_1_jaljeevan.jpg"
keywords: []
---

# ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബിജെപി 

> **Lead Summary:** **പേരാമ്പ്ര: **വരള്‍ച്ച മൂലം മലയോര മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ എല്ലാ വീട്ടിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ കരാറുകാരനും, ബന്ധപെട്ട അധികാരികളും ഗൂഡമായ ശ്രമം നടത്തുകയാണെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് ആരോപിച്ചു.

## Article Content

**പേരാമ്പ്ര: **വരള്‍ച്ച മൂലം മലയോര മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ എല്ലാ വീട്ടിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ കരാറുകാരനും, ബന്ധപെട്ട അധികാരികളും ഗൂഡമായ ശ്രമം നടത്തുകയാണെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് ആരോപിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഇതിനായുള്ള ഫണ്ട് കൃത്യമായി കൊടുത്തെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചിലവാക്കിയത് മൂലം പദ്ധതി ഇഴഞ്ഞ് നീങ്ങുകയാണ്.

വരള്‍ച്ച മൂലം മലയോര മേഖലയിലെ ജനങ്ങള്‍ കിലോമീറ്ററുകള്‍ താണ്ടി കൂടി വെള്ളം ശേഖരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളിലെ ജനങ്ങള്‍ കുടിവെള്ളമില്ലാത്തതിന്റെ പേരില്‍ പല തവണ പഞ്ചായത്ത് ഭരണസമിതികളോട് പരാതി പെട്ടിട്ടും ഭരണസമിതിയും, കരാറുകാരനും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രാഗേഷ് പറഞ്ഞു.

ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിച്ച് നിര്‍മ്മാണ പ്രവൃത്തി നടന്നപ്പോള്‍ പൊതുജനരോഷം കാരണം ഇറക്കിയ പൈപ്പുകള്‍ തിരിച്ച് കൊണ്ടുപോയത് ജലസേചന വകുപ്പും കരാറുകാരനും തമ്മിലുള്ള ഒത്ത് കളിയുടെ ഭാഗമാണെന്നും, ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും രാഗേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/203951/jal-jeevan-tries-to-sabotage-the-mission-plan-the-bjp)