മേപ്പയ്യൂര്‍: അരിക്കുളം പഞ്ചായത്തിലെ ഊട്ടേരിയില്‍ പേരാമ്പ്ര ദാറുന്നുജൂം ഓര്‍ഫനേജ് കമ്മറ്റി പുനരധിവാസ പദ്ധതിയുടെ ഭാഗമായി പണി പൂര്‍ത്തീകരിച്ച മൂന്ന് സ്‌നേഹഭവനങ്ങളുടെ സമര്‍പ്പണം ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്‌മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമൂഹത്തിലെ നിരാലംബരായവരെ ചേര്‍ത്തുപിടിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ മനുഷ്യരാവുന്നതെന്ന് അദേഹം അഭിപ്രായപ്പെട്ടു. മാനവിക ബന്ധങ്ങളെ അകറ്റുന്ന സര്‍വ്വവിധ കാലുഷ്യങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുവാനുള്ള മാനവിക പക്വത കാണിക്കുവാന്‍ നമുക്ക് കഴിയണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓര്‍ഫനേജ് കമ്മറ്റി പ്രസി പ്രഫ. സി. ഉമര്‍ അധ്യക്ഷത വഹിച്ചു. ഊട്ടേരി മഹല്ല് വൈ. പ്രസിഡണ്ടുമാര്‍ വി.കെ ജാബിര്‍, അബൂബക്കര്‍. ആയിഷ എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ ഏറ്റുവാങ്ങി.
സ്ഥല രേഖ കൈമാറ്റം ഓര്‍ഫനേജ് ഭാരവാഹികളായ ഇമ്പിച്യാലി , ടി അബ്ദുല്ല, പച്ചിലേരി അബ്ദുറഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്ന് മഹല്ല് ജനറല്‍ സെക്രട്ടറി ഇബ്രാഹീ ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈ. പ്രസിഡണ്ട് സഈദ് എലങ്കമല്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.
വാര്‍ഡ് അംഗം എം പ്രകാശന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എന്‍ അടിയോടി, ശശി ഊട്ടേരി, നാസര്‍ സി. പ്രേംഭാസിന്‍, വി.കെ ജാബിര്‍, റഫീഖ് കുറുങ്ങോട്ട്, സുനില്‍ പുത്തൂര്‍, റിയാസ് ഊട്ടേരി മാനേജര്‍ സി സലീം, റിയാസ് ഊട്ടേരി, മുബീര്‍, സമീര്‍ ചാലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പദ്ധതി കണ്‍വീനര്‍ സിറാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി പി.കെ ഇബ്രാഹീം സ്വാഗതവും സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ കെ.എം നജീദ് നന്ദിയും പറഞ്ഞു.
Dedication of completed Love Houses as part of Perambra Darunjum Yatimkhana Rehabilitation Project