---
title: "പന്തിരിക്കരയില്‍ ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു"
english_title: "The construction of the ovuchal at Panthirikara stopped midway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204207/the-construction-of-the-ovuchal-at-panthirikara-stopped-midway"
published_at: "2024-05-09T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cac81235e8_1_ovuchal.jpg"
keywords: []
---

# പന്തിരിക്കരയില്‍ ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു

> **Lead Summary:**  പേരാമ്പ്ര : കടിയങ്ങാട് പൂഴിത്തോട് റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഓവുചാല്‍ നിര്‍മ്മാണം പന്തിരിക്കരയില്‍ പാതിവഴിയില്‍ നിലച്ചു. ടൗണിന്റെ .മധ്യഭാഗത്താണ് മാസങ്ങള്‍ക്ക് മുമ്പേ ടാറിങ് പ്രവൃത്തി കഴിഞ്ഞിട്ടും ഓവു ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുന്നത്.

## Article Content

 പേരാമ്പ്ര : കടിയങ്ങാട് പൂഴിത്തോട് റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഓവുചാല്‍ നിര്‍മ്മാണം പന്തിരിക്കരയില്‍ പാതിവഴിയില്‍ നിലച്ചു. ടൗണിന്റെ .മധ്യഭാഗത്താണ് മാസങ്ങള്‍ക്ക് മുമ്പേ ടാറിങ് പ്രവൃത്തി കഴിഞ്ഞിട്ടും ഓവു ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുന്നത്.

ഇവിടെ റോഡിന്റെ സ്ഥലം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താതെയാണ് ഓവുചാല്‍ നിര്‍മ്മിക്കുന്നതെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ സ്ഥലത്തെത്തി റോഡിന് വിട്ടു നല്‍കേണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.

ഇത് കടയുടമകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യസത്തിന് കാരണമായതോടെയാണ് ഓവുചാല്‍ നിര്‍മ്മാണം നിര്‍ത്തി വെക്കേണ്ടി വന്നത്. ഓവു ചാല്‍ നിര്‍മ്മിക്കാത്തത് മഴക്കാലത്ത് മലിന ജലം ഒഴുകുന്നതിനു തടസവും, നടപ്പാതയില്ലാത്തത് കാല്‍നടയാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

എത്രയും പെട്ടെന്ന് തന്നെ പ്രശ്‌നത്തിന് പരിഹാരം കാണമെന്നാണ് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204207/the-construction-of-the-ovuchal-at-panthirikara-stopped-midway)