---
title: "വീട്ടിന് മുകളില്‍ തെങ്ങ് കട പുഴകി വീണു "
english_title: "The coconut tree above the house collapsed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204830/the-coconut-tree-above-the-house-collapsed"
published_at: "2024-05-12T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664091249e2ae_1_coco.jpg"
keywords: []
---

# വീട്ടിന് മുകളില്‍ തെങ്ങ് കട പുഴകി വീണു 

> **Lead Summary:** **പേരാമ്പ്ര **: കൂത്താളി മൂരികുത്തി കല്ലൂരില്‍ വീട്ടിന് മുകളില്‍ തെങ്ങ് കട പുഴകി വീണു. കൂത്താളി ഗ്രാമ പഞ്ചായത്തിലെ 1-ാം വാര്‍ഡ് കല്ലൂരിലെ കേളോത്ത് ചാലില്‍ ഹസീഫിന്റെ വീടിന് മുകളിലാണ് ഇന്ന് കാലത്ത് തെങ്ങ് കടപുഴകി വീണത്.

## Article Content

**പേരാമ്പ്ര **: കൂത്താളി മൂരികുത്തി കല്ലൂരില്‍ വീട്ടിന് മുകളില്‍ തെങ്ങ് കട പുഴകി വീണു. കൂത്താളി ഗ്രാമ പഞ്ചായത്തിലെ 1-ാം വാര്‍ഡ് കല്ലൂരിലെ കേളോത്ത് ചാലില്‍ ഹസീഫിന്റെ വീടിന് മുകളിലാണ് ഇന്ന് കാലത്ത് തെങ്ങ് കടപുഴകി വീണത്.

സമീപത്തെ പറമ്പിലെ തെങ്ങാണ് വീണത്. അടുക്കള ഭാഗത്ത് തെങ്ങ് വീണതിനെ തുടര്‍ന്ന് വീടിന്റെ ചിമ്മിനി, സ്ലാബ് എന്നിവ തകര്‍ന്നു.

ഈ സമയത്ത് ഹസീഫും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. വന്‍ ശബ്ദം കേട്ട് വീട്ടിനകത്തുള്ളവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204830/the-coconut-tree-above-the-house-collapsed)