പന്തിരിക്കരയില്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നം; ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ വലയുന്നു

പന്തിരിക്കരയില്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നം; ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ വലയുന്നു
May 15, 2024 03:59 PM | By SUBITHA ANIL

 പേരാമ്പ്ര : പന്തിരിക്കരയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി നിലയ്ക്കുമ്പോള്‍ നെറ്റ്‌വർക്ക് ലഭിക്കാത്തത് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ വലയ്ക്കുന്നതായി പരാതിയുയര്‍ന്നു.

പല തവണ ഈ പ്രശ്‌നം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പന്തിരിക്കര ടൗണില്‍ ടവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കറന്റ് പോകുന്ന സമയങ്ങളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമായത്.

അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു ഫോണ്‍ കോള്‍ വിളിക്കണമെങ്കില്‍ മറ്റ് ടവര്‍ ലൊക്കേഷന്‍ തേടിപ്പിടിക്കേണ്ട അവസ്ഥയോ ഭീമമായ തുക നല്‍കി സ്വകാര്യ കമ്പനികളുടെ കണക്ഷന്‍ എടുക്കേണ്ട അവസ്ഥയുമായി.

നെറ്റ് വര്‍ക്ക് ലഭിക്കാത്തത് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തെയും ബാധിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് തന്നെ ജനറ്റേര്‍ പ്രവര്‍ത്തനക്ഷമമാക്കി നെറ്റ്വര്‍ക്ക് ലഭ്യമാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Network problem in Panthirakara; BSNL customers are reeling

Next TV

Related Stories
കുട്ടോത്ത് മാഹാശിവക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നം നടത്തി

May 12, 2025 02:40 PM

കുട്ടോത്ത് മാഹാശിവക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നം നടത്തി

കുട്ടോത്ത് മാഹാശിവക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നം...

Read More >>
 ജവഹര്‍ സ്മൃതി പുരസ്‌കാരം കെ.എം. സുബൈറിന്

May 12, 2025 12:30 PM

ജവഹര്‍ സ്മൃതി പുരസ്‌കാരം കെ.എം. സുബൈറിന്

ജവഹര്‍ സ്മൃതി പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകനായ കെ.എം.സുബൈറിന്...

Read More >>
നിപ ബാധ കണ്ടെത്താനുള്ള മുന്നൊരുക്കങ്ങളുമായി കേരള സര്‍ക്കാര്‍

May 12, 2025 11:35 AM

നിപ ബാധ കണ്ടെത്താനുള്ള മുന്നൊരുക്കങ്ങളുമായി കേരള സര്‍ക്കാര്‍

വൈറസിന്റെ സ്വാഭാവിക ജലസംഭരണികളെന്ന് വിശ്വസിക്കപ്പെടുന്ന പഴംതീനി...

Read More >>
മുഹമ്മദ് ലാസിം ചികിത്സ; പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂത്ത് വിങ് രംഗത്ത്

May 12, 2025 10:40 AM

മുഹമ്മദ് ലാസിം ചികിത്സ; പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂത്ത് വിങ് രംഗത്ത്

മുഹമ്മദ് ലാസിം ചികിത്സ സഹായത്തിലേക്ക് ധനശേഖരണത്തിനായി...

Read More >>
 സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

May 11, 2025 11:31 PM

സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
Top Stories

News Roundup