മേപ്പയ്യൂര്‍ : സ്പന്ദനം ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ മേപ്പയ്യൂരില്‍ വെച്ച് നടന്ന പച്ചില - 24 സഹവാസ ക്യാമ്പ് രണ്ടാമത് എഡിഷന്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി.
ഓരോ ചലനത്തിലും ഭാവാഭിനയ രാഗങ്ങളാല്‍ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു ക്യാമ്പ്. ഡയറക്ടര്‍മാരായ കെ.വി വിജേഷും കബനി സൈറയുമാണ് ക്യാമ്പ് നയിച്ചത്. പ്രശസ്ത ശില്‍പ്പിയും ചിത്രകാരനുമായ അമല്‍ അഷീഷ് കുട്ടികള്‍ക്ക് കളിമണ്‍ നിര്‍മിതി പരിചയപ്പെടുത്തി.
കാര്‍ട്ടൂണും കാരിക്കേച്ചര്‍ വരയും രഘുനാഥ് പരിചയപ്പെടുത്തി. തിരക്കഥാകൃത്തും നാടകപ്രവര്‍ത്തകനുമായ കെ. രഞ്ജിത്തുമായി മുഖാമുഖം നടന്നു.
കവികളായ ശ്രീജിഷ് ചെമ്മരന്‍, ബൈജു മേപ്പയ്യൂര്‍, ഗായിക സായന്ത കൊയിലോത്ത്, കായികപരിശീലകന്‍ രാജേഷ് കണ്ടോത്ത് എന്നിവര്‍ കുട്ടികളോട് സംവദിച്ചു.
മേപ്പയ്യൂര്‍ എല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ദ്വിദിന ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ എ. സുബാഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കായിക പരിശീലനത്തിന് മികച്ച മാതൃക മുന്നോട്ട് വെച്ച രാജേഷ് കണ്ടോത്തിനെ അനുമോദിച്ചു.
പ്രശസ്ത ചലച്ചിത്ര നടിയും കബനി സൈറ ഉപഹാര സമര്‍പ്പണം നടത്തി. അഡ്വ. പി. രജിലേഷ്, പി.കെ. ഭവിതേഷ്, ഷിനോജ് എടവന, ക്യാമ്പ് കോഓഡിനേറ്റര്‍ സ്‌നേഹ പീടികക്കണ്ടി എന്നിവര്‍ സംസാരിച്ചു.
Summer Sahavasa Camp sponsored by Spandanam Arts at meppayoor