---
title: "ജൈവ വൈവിധ്യ ദിനത്തില്‍ പ്രകൃതി തൊട്ടറിയാന്‍ കാട് യാത്രയുമായി മലയാളം അധ്യാപകര്‍ "
english_title: "On Biodiversity Day, Malayalam teachers took a jungle trip to experience nature"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207029/on-biodiversity-day-malayalam-teachers-took-a-jungle-trip-to-experience-nature"
published_at: "2024-05-23T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ee7dec0f73_1_yathra.JPG"
keywords: []
---

# ജൈവ വൈവിധ്യ ദിനത്തില്‍ പ്രകൃതി തൊട്ടറിയാന്‍ കാട് യാത്രയുമായി മലയാളം അധ്യാപകര്‍ 

> **Lead Summary:** **പേരാമ്പ്ര:** ജൈവ വൈവിധ്യ ദിനത്തില്‍ പ്രകൃതിയെ തൊട്ടറിഞ്ഞ് കാട് യാത്രയുമായി മലയാളം അധ്യാപകര്‍. താമരശ്ശേരിയില്‍ നടക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര:** ജൈവ വൈവിധ്യ ദിനത്തില്‍ പ്രകൃതിയെ തൊട്ടറിഞ്ഞ് കാട് യാത്രയുമായി മലയാളം അധ്യാപകര്‍. താമരശ്ശേരിയില്‍ നടക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിച്ചത്.

മാറിയ പാഠപുസ്തകത്തില്‍ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പാഠഭാഗങ്ങളുണ്ട്. പരിസ്ഥിതിയ ചര്‍ച്ചകളും ഫീല്‍ഡു ട്രിപ്പുകളും അധ്യാപക പരിശീലന മൊഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈങ്ങാപ്പുഴ കാക്കവയലിലെ വനപര്‍വ്വത്തിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. വിദ്യാരംഗം അവാര്‍ഡ് ജേതാവ് വി.എം. അഷറഫ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. റസാക്ക് മാലോറം മുഖ്യപ്രഭാഷണം നടത്തി. വി. സുധേഷ് അധ്യക്ഷത വഹിച്ചു.

വി.കെ. നൗഷാദ്, കെ അജയന്‍, കെ. സജിലാല്‍ , റംഷാദ് മണാട്ട്, കെ. നിഷിത കുമാരി എന്നിവര്‍ സംസാരിച്ചു.

പ്രകൃതിയെ തൊട്ടറിഞ്ഞ് കാര്യങ്ങള്‍ മനസിലാക്കി ക്ലാസ് തലത്തില്‍ കുട്ടികളില്‍ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഇത്തരം യാത്രകള്‍ സ്‌കൂളുകളില്‍ നിന്ന് സംഘടിപ്പിക്കാനും അധ്യാപകരുടെ യാത്ര ഉപകരിച്ചു.

മലയാളം അധ്യാപക പരിശീലനത്തിലെ രണ്ടാം ബാച്ചിലെ അറുപത്തിഅഞ്ചു അധ്യാപകരാണ് യാത്രയില്‍ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207029/on-biodiversity-day-malayalam-teachers-took-a-jungle-trip-to-experience-nature)