---
title: "കര്‍ഷക മോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗാ ദിനം ആചരിച്ചു "
english_title: "Kozhikode District Committee of Farmers Morcha observed Yoga Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214073/kozhikode-district-committee-of-farmers-morcha-observed-yoga-day"
published_at: "2024-06-22T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676b4ff4aa65_karshaka.JPG"
keywords: []
---

# കര്‍ഷക മോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗാ ദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കര്‍ഷക മോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് യോഗാ ദിനം ആചരിച്ചു. പരിപാടി കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സദാനന്ദന്‍ ആയടത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

## Article Content

**പേരാമ്പ്ര:** കര്‍ഷക മോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് യോഗാ ദിനം ആചരിച്ചു. പരിപാടി കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സദാനന്ദന്‍ ആയടത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

രവി കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ ട്രഷര്‍ ഇല്ലത്ത് മോഹനന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കുറ്റ്യാടി ഗണ്ഡ് സര്‍സംഘചാലക് വി. സുഗതന്‍ സംസാരിച്ചു.

യോഗയും ജീവിതരീതിയും എന്ന വിഷയത്തെപ്പറ്റി എന്‍.ഇ. ചന്ദ്രന്‍ ക്ലാസ് എടുത്തു. തുടര്‍ന്ന് എന്‍.ഇ. ചന്ദ്രന്‍ യോഗ പരിശീലിപ്പിച്ചു. കാട്ടുകണ്ടി ബാലകൃഷ്ണന്‍, സി.കെ. രവീന്ദ്രന്‍, സി.കെ. ശ്രീജിഷ്, പി.കെ. മോഹനന്‍, ഗിരീഷ് താനിയോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214073/kozhikode-district-committee-of-farmers-morcha-observed-yoga-day)