---
title: "കിണറില്‍ വീണ സ്ത്രീയെ രക്ഷപ്പെടുത്തി "
english_title: "The woman who fell into the well was rescued at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207283/the-woman-who-fell-into-the-well-was-rescued-at-koothali"
published_at: "2024-05-24T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66504b2bbcc21_1_kinar.jpg"
keywords: []
---

# കിണറില്‍ വീണ സ്ത്രീയെ രക്ഷപ്പെടുത്തി 

> **Lead Summary:** **പേരാമ്പ്ര** : കൂത്താളി രണ്ടേ ആറില്‍ ചാത്തങ്ങോട്ട് കമലാക്ഷി എന്ന സ്ത്രീയാണ് വീട്ടു പറമ്പിലെ കിണറില്‍ വീണത്.

## Article Content

**പേരാമ്പ്ര** : കൂത്താളി രണ്ടേ ആറില്‍ ചാത്തങ്ങോട്ട് കമലാക്ഷി എന്ന സ്ത്രീയാണ് വീട്ടു പറമ്പിലെ കിണറില്‍ വീണത്.

ഏകദേശം അന്‍മ്പതടി താഴ്ചയും ഇരുപത്തഞ്ചടിയോളം വെള്ളവുമുള്ള കിണറില്‍ ഇവര്‍ അബോധാവസ്ഥയില്‍ കയറില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ & റസ്‌ക്യു ഓഫീസര്‍ കെ. ബൈജുവിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുകയും സേനാംഗങ്ങളായ എന്‍.എം ലതീഷ്, എം മനോജ് എന്നിവര്‍ കിണറിലിറങ്ങി നെറ്റും റോപ്പും ഉപയോഗിച്ച് ആളെ പുറത്തെടുത്ത് സിപിആര്‍ നല്‍കി സേനയുടെ ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു.

അവിടെ നിന്നും മലബാര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ഇവര്‍ അവിടെ സുഖം പ്രാപിച്ച് വരുന്നു.

സേനാഗംങ്ങളായ കെ.എന്‍ രതീഷ്, പി.എം വിജേഷ്, എം.കെ ജിഷാദ്, സി.കെ സ്മിതേഷ്, കെ. അജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207283/the-woman-who-fell-into-the-well-was-rescued-at-koothali)