---
title: "ആടിന് രക്ഷയായത് അഗ്‌നിരക്ഷാസേന "
english_title: "The goat was saved by the fire brigade at kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207454/the-goat-was-saved-by-the-fire-brigade-at-kayanna"
published_at: "2024-05-25T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66517d98a108d_1_adu.jpg"
keywords: []
---

# ആടിന് രക്ഷയായത് അഗ്‌നിരക്ഷാസേന 

> **Lead Summary:** **പേരാമ്പ്ര :** കായണ്ണ ഗ്രാമപഞ്ചായത്ത് കരികണ്ടന്‍ പാറയില്‍ കിണറില്‍ വീണ ആടിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു.

## Article Content

**പേരാമ്പ്ര :** കായണ്ണ ഗ്രാമപഞ്ചായത്ത് കരികണ്ടന്‍ പാറയില്‍ കിണറില്‍ വീണ ആടിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു മുപ്പതടിയോളം ആഴമുള്ളതും എട്ടടി വെള്ളമുള്ളതുമായ കിണറില്‍ കരിങ്കണ്ടംപാറ നടുക്കണ്ടി മീത്തല്‍ ചന്ദ്രന്‍ എന്നയാളുടെ ആട് മേയുന്നതിനിടെ വീണത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാസേന റെസ്‌ക്യൂ നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ ആടിനെ സുരക്ഷിതമായി കരക്കെത്തിച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ എസ്.കെ റിതിന്‍, പി.ആര്‍ സോജു, ടി ബബിഷ്, ബിനീഷ് കുമാര്‍, രാജീവന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207454/the-goat-was-saved-by-the-fire-brigade-at-kayanna)