---
title: "ഉന്നതവിജയികള്‍ക്കുള്ള അനുമോദന സദസ്സും കരിയര്‍ ഗൈഡന്‍സ് ക്ലാസും "
english_title: "Commencement Hall and Career Guidance Class for high achievers at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207505/commencement-hall-and-career-guidance-class-for-high-achievers-at-cheruvannur"
published_at: "2024-05-25T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651a1d887571_1_msf.jpg"
keywords: []
---

# ഉന്നതവിജയികള്‍ക്കുള്ള അനുമോദന സദസ്സും കരിയര്‍ ഗൈഡന്‍സ് ക്ലാസും 

> **Lead Summary:** **പേരാമ്പ്ര: **കക്കറമുക്ക് എംഎസ്എഫ് സംഘടിപ്പിച്ച എസ്എസ്എല്‍സി പ്ലസ് ടു ജേതാക്കള്‍ക്കുള്ള അനുമോദന സദസ്സും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കക്കറമുക്ക് എംഎസ്എഫ് സംഘടിപ്പിച്ച എസ്എസ്എല്‍സി പ്ലസ് ടു ജേതാക്കള്‍ക്കുള്ള അനുമോദന സദസ്സും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി സിപിഎ അസീസ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ നിന്നും എസ് എസ്എസ്എല്‍സി പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദേഹം പറഞ്ഞു.

എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സി.എം സൈനുല്‍ ആബിദ് സ്വാഗതവും എം.കെ. മൂസ നന്ദിയും പറഞ്ഞു.

അബ്ദുല്‍ കരീം കോച്ചേരി, എം.വി മുനീര്‍, ഗ്രാമപഞ്ചായത്ത് അംഗം പി. മുംതാസ്, പി. മൊയ്തു, ടി.പി അബ്ദുറഹിമാന്‍, എം.കെ മുഹമ്മദ്, എം.വി കുഞ്ഞമ്മദ്, കെ. സുബൈദ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207505/commencement-hall-and-career-guidance-class-for-high-achievers-at-cheruvannur)