---
title: "ഐഎന്‍ടിയു സി അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ "
english_title: "INTU C Arikulam Constituency Convention at arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207982/intu-c-arikulam-constituency-convention-at-arikkulam"
published_at: "2024-05-27T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654993a7ef32_convention.JPG"
keywords: []
---

# ഐഎന്‍ടിയു സി അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ 

> **Lead Summary:** **പേരാമ്പ്ര:** ഐഎന്‍ടിയു സി അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി ഉദ്ഘാടനം ചെയ്തു. കേരള ഭരണം സമസ്ത മേഖലയിലും തകര്‍ന്ന് നാഥനില്ലാത്ത അവസ്ഥയിലായെന്ന് അദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര:** ഐഎന്‍ടിയു സി അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി ഉദ്ഘാടനം ചെയ്തു. കേരള ഭരണം സമസ്ത മേഖലയിലും തകര്‍ന്ന് നാഥനില്ലാത്ത അവസ്ഥയിലായെന്ന് അദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ കയ്യില്‍ ഒന്നിനും പണമില്ലാതെ പെന്‍ഷനും ശമ്പളവും പോലും നല്‍കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും സമുഹിക സുരക്ഷ, പെന്‍ഷനും തൊഴിലുറപ്പ് കൂലിയും, വിരമിച്ച അംഗന്‍വാടി ടീച്ചര്‍മാരുടെയും പെന്‍ഷന്‍ പോലും നല്‍കാതെ തൊഴിലാളികളെയും ബുദ്ധിമുട്ടിക്കുകയാണ് ഉദ്യാഗസ്ഥര്‍ സകല മേഖലകളില്‍ പക്ഷ പാതിത്യം കാണിക്കുന്നതായും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് എടച്ചേരി അധ്യക്ഷ്യത വഹിച്ചു.

ജില്ലാ സെക്രട്ടറി വി.വി ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തി. ഐഎന്‍ടിയുസി വനിതാ വിംഗ് ജില്ലാ സെക്രട്ടറി ഗിരിജ ശശി, ഐഎന്‍ടിയു സി ജില്ലാ സെക്രട്ടറി ശ്രീധരന്‍ കണ്ണമ്പത്ത്, മഹിള കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.എം രാധ, രാമചന്ദ്രന്‍ ചിത്തിര, എസ് മുരളിധരന്‍, റിയാസ് ഊട്ടേരി, പി.എം കുഞ്ഞിരാമന്‍, കെ.കെ ബാലന്‍, അനില്‍ കുമാര്‍ അരിക്കുളം, സൗദ കുറ്റിക്കണ്ടി എന്നിവര്‍ സംസാരിച്ചു. കെ ശ്രീകുമാര്‍ സ്വാഗതവും ശബരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207982/intu-c-arikulam-constituency-convention-at-arikkulam)