---
title: "സ്‌കൂള്‍ തുറക്കാറായി; മുന്നൊരുക്ക ശുചീകരണവുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ "
english_title: "School opened; Nochad Higher Secondary School with preparatory cleaning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208173/school-opened-nochad-higher-secondary-school-with-preparatory-cleaning"
published_at: "2024-05-28T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655b44d7216c_1_school.JPG"
keywords: []
---

# സ്‌കൂള്‍ തുറക്കാറായി; മുന്നൊരുക്ക ശുചീകരണവുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 

> **Lead Summary:** ** പേരാമ്പ്ര: **വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍ അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര: **വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍ അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപിക എം. ബിന്ദു, വി.എം. അഷറഫ് , എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ഷോബിന്‍, കെ.സി. എം. നാസര്‍, നജ്മല്‍ അരീക്കല്‍, കെ.പി. ചിത്ര, കെ. സനൂപ്, പി.പി. റഷീദ്, വി.പി. സമദ് സ്‌കൗട്ട്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ്, ലിറ്റില്‍കൈറ്റ്‌സ്, ജെ.ആര്‍.സി. നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം എന്നിവര്‍ സംസാരിച്ചു.

യൂണിഫോം ഫോഴ്‌സ് വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208173/school-opened-nochad-higher-secondary-school-with-preparatory-cleaning)