പേരാമ്പ്ര: കൂത്താളി കുറവട്ടേരിയിലെ അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്തെ അടിക്കാടാണ് തീ പിടിച്ച് കത്തിയത്. കുറ്റ്യാടി സ്വദേശി അലിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്.
മുഴുവന്‍ അടിക്കാടും വെട്ടിയിട്ട് ഉണങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ചുറ്റുപാടും വീടുകളുള്ള പറമ്പായിരുന്നുവെങ്കിലും പേരാമ്പ്രയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ മുരളീധരന്‍, പി.വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കി.
Koothali forest fire in Kuravatteri; The fire was brought under control by the fire brigade