മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം പറയുന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 31 ന് പേരാമ്പ്രയില്‍

മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം പറയുന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 31 ന് പേരാമ്പ്രയില്‍
May 29, 2024 10:22 PM | By SUBITHA ANIL

പേരാമ്പ്ര : പേരാമ്പ്രക്കാരുടെ സ്വകാര്യ അഹങ്കാരമായ പ്രശസ്ത സിനിമ നടനും നാടക പ്രവര്‍ത്തകനുമായ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം പറയുന്ന പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച പേരാമ്പ്രയില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

പുരോഗമന കലാസാഹിത്യ സംഘം പേരാമ്പ്ര മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌ക്കാരി സംഗമത്തിലാണ് ഷംസുദ്ദീന്‍ കുട്ടോത്ത് രചിച്ച കെടാത്ത ചൂട്ട് എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത്.

ജീവിതം പടക്കളമാക്കിയ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതത്തിന്റെ അരങ്ങിലെ വേഷപകര്‍ച്ചകള്‍ വരച്ചുകാട്ടുന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം മെയ് 31 വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് പേരാമ്പ്ര ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമ താരം ഇന്ദ്രന്‍സ് നിര്‍വ്വഹിക്കും.

വൈകിട്ട് 3 മണിക്ക് നടക്കുന്ന ചിത്രകാരന്‍മാരുടെ സംഗമത്തില്‍ പേരാമ്പ്രയിലെ പ്രമുഖ ചിത്ര കാരന്മാരായ അഭിലാഷ് തിരുവോത്ത്, കരുണാകരന്‍ പേരാമ്പ്ര, സി.കെ. കുമാരന്‍, പ്രേംരാജ്, ആര്‍ബി, ലിതേഷ് കരുണാകരന്‍, സൂരജ് നരക്കോട് എന്നിവര്‍ അരങ്ങിലെ ജീവിതങ്ങള്‍ എന്ന പേരില്‍ സര്‍ഗസൃഷ്ടി നടത്തും. തുടര്‍ന്ന് കര്‍ട്ടന്‍ പേരാമ്പ്ര അവതരിപ്പിക്കുന്ന ഏകപാത്ര നാടകമായ ജീവിതം മനോഹരമാണ് അരങ്ങേറും.

തുടര്‍ന്ന് നടക്കുന്ന സാംസ്‌ക്കാരിക സംഗമത്തിലാണ് പുസ്തക പ്രകാശനം നടക്കുന്നത്. പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡോ. മിനി പ്രസാദ് പുസ്തക പരിചയം നടത്തും.

പ്രശസ്ത സിനിമ താരങ്ങളായ സന്തോഷ് കീഴാറ്റൂര്‍, ഉണ്ണിരാജ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങില്‍ സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് എസ്. അമൃതയെ ആദരിക്കും.

സാമൂഹ്യ സാംസ്‌ക്കാരിക കലാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. മുഹമ്മദ് പേരാമ്പ്ര മറുമൊഴിയേകും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ. ലോഹിതാക്ഷന്‍, ജനറല്‍ കണ്‍വിനര്‍ കെ. രജീഷ്, ചാലിക്കര രാധാകൃഷ്ണന്‍, സുരേഷ് കല്പത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Release of the book on the life of Muhammad Perambra on May 31 at Perambra

Next TV

Related Stories
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

Jul 10, 2025 09:49 PM

വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ അപേക്ഷകള്‍ക്ക് വെറും മറുപടി മാത്രം നല്‍കിയാല്‍ പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങള്‍...

Read More >>
Top Stories










News Roundup






//Truevisionall