പേരാമ്പ്ര : സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന അംഗനവാടി പ്രവേശനോത്സവം കനത്ത മഴയെ തുടർന്ന് മാറ്റിവെച്ചതായി സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ് അറിയിച്ചു.

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മരുതേരി അംഗനവാടിയിലായിരുന്നു കോഴിക്കോട് ജില്ലാതല അംഗനവാടി പ്രവേശനോത്സവം നടക്കേണ്ടിയിരുന്നത്.
സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടന്നും അറിയിപ്പിൽ പറയുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അംഗനവാടി പ്രവേശനോത്സവം മാറ്റിവെച്ചത്.
The Anganwadi entry festival scheduled for today has been postponed