പേരാമ്പ്ര: ചങ്ങരോത്ത് കടിയങ്ങാട് പാലം കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച സാദരം എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ടി.പി. രാമകൃഷ്ണന്‍ MLA ഉല്‍ഘാടനം ചെയ്തു.
ഇന്നത്തെ കാലത്ത് ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചു വരികയാണെന്നും സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍ ഇത്തരം പ്രവര്‍ത്തനത്തിലൂടെ കഴിയേണ്ടതുണ്ടെന്നും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പാളയാട്ട് ബഷീര്‍, എം അരവിന്ദാക്ഷന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ. വിനോദന്‍, ഗ്രാമ മെമ്പര്‍മാരായ സത്യവതി, കെ.ടി മൊയ്തീന്‍, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.വി കുഞ്ഞിക്കണ്ണന്‍, ചങ്ങരോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.കെ. കുഞ്ഞനന്ദന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.യം കുമാരന്‍, കെ.പി ബാലകൃഷ്ണന്‍, സി.കെ നാരായണന്‍, പി.സി. സതീഷ് എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ പി.സി. സന്തോഷ് സ്വാഗതവും ട്രസ്റ്റ് ട്രഷറര്‍ വി. സലീഷ് ബാബു നന്ദിയും പറഞ്ഞു.
Sadaram Educational & Charitable Trust inaugurated