മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പുറക്കാമല ഖനനത്തിന് അനുമതി നല്‍കിയ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനത്തിന് എതിരെ യുഡിഎഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കുന്നതില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വീഴ്ച വരുത്തിയതിനാലാണ് കേസ് വിധി ക്വാറി മാഫിയകള്‍ക്ക് അനുകൂലമായി വന്നതെന്നും, പ്രാദേശിക പരിസ്ഥിതി സംഘടനകളുടെ അഭിപ്രായം തേടാതെയുമാണ് ഗ്രാമപഞ്ചായത്ത് കോടതിയെ സമീപിച്ചതെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
പ്രതിഷേധ സംഗമം മേപ്പയ്യൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷനായി. ടി.കെ.എ ലത്തീഫ്, പി.കെ അനീഷ്, കമ്മന അബ്ദുറഹിമാന്‍, എം.എം അഷറഫ്, കെ.പി വേണുഗോപാല്‍, ശ്രീനിലയം വിജയന്‍, മുജീബ് കോമത്ത്, സി.പി. നാരായണന്‍, കെ.എം.എ അസീസ്, ആന്തേരി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഇല്ലത്ത് അബ്ദുറഹിമാന്‍, ഷര്‍മിന കോമത്ത്, സി പ്രസന്നകുമാരി, സറീന ഒളോറ, കെ.പി രാധാമണി, അഷീദ നടുക്കാട്ടില്‍, റാബിയ എടത്തിക്കണ്ടി, റിയാസ് മലപ്പാടി, കെ.കെ അനുരാഗ് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
Purakamala Mining; UDF held a protest march at meppayoor