പേരാമ്പ്ര : പേരാമ്പ്ര പട്ടണത്തില്‍ മഴക്കാലത്ത് ഉണ്ടാവുന്ന വെള്ളക്കെട്ടിനും കടകളില്‍ വെള്ളം കയറുന്നതിനും ശാശ്വത പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത്, സൗത്ത് യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
പട്ടണത്തിലെ ഓവുചാലുകള്‍ ശാസ്ത്രീയമായി പുനര്‍ നിര്‍മ്മിക്കുക, വെള്ളകെട്ടിന് അടിയന്തിര പരിഹാരം കാണുക, വ്യാപാര സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം സംഘടിപ്പിച്ചത്.

മാര്‍ച്ചും ധര്‍ണ്ണയും വ്യാപാരി വ്യവസായി സമിതി ജില്ല ട്രഷറര്‍ ഗഫൂര്‍ രാജധാനി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് യൂണിറ്റ് സെക്രട്ടറി ഷാജു ഹൈലറ്റ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് വിശദീകരണ പ്രഭാഷണം നടത്തി. സി.കെ. ചന്ദ്രന്‍, സത്യന്‍ സ്‌നേഹ, സീമ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ചിന് പി. ദാസന്‍ , വി ശ്രീനി, മജീദ് കച്ചിന്‍സ്, ടി.കെ. പ്രകാശന്‍, അബ്ദുള്‍ സലാം പരവതാനി, ഇ. അബ്ദുറഹ്‌മാന്‍, സാബിറ വിഷന്‍ പ്ലസ്, സജിന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വ്യാപാരികള്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് പരാതി കൈമാറി.
Water reservoir in Perambra town; Traders marched to the PWD office