പേരാമ്പ്ര : പേരാമ്പ്ര സബ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ജിയുപി സ്‌കൂള്‍ ശുചീകരിച്ചു. ശുചീകരണ പരിപാടി പിടിഎ പ്രസിഡന്റ് സജിദാസ് നിര്‍വ്വഹിച്ചു.

സബ്ജില്ല പ്രസിഡന്റ് ടി.കെ ഉണ്ണികൃഷ്ണന്‍, പ്രധാന അധ്യാപകന്‍ എ.സി മൊയ്തി, കെ.കെ സുജാത, പി.വി ഷീബ, ടി.കെ അനില്‍കുമാര്‍, കെ സരിത, ബോബി ജോര്‍ജ്, കെ.സി വജികല എന്നിവര്‍ സംസാരിച്ചു.
സബ്ജില്ല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും പേരാമ്പ്ര ബ്രാഞ്ച് സെക്രട്ടറി മധു നന്ദിയും പറഞ്ഞു.
Perambra GUP school cleaned under the auspices of Perambra Sub District Committee