---
title: "കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു "
english_title: "The house collapsed due to wind and rain at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208738/the-house-collapsed-due-to-wind-and-rain-at-meppayoor"
published_at: "2024-05-30T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66588df1d5d82_1_katt.JPG"
keywords: []
---

# കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു 

> **Lead Summary:** **മേപ്പയ്യൂര്‍:** ഇന്ന് ഉച്ചയ്ക്കുണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. ഇരിങ്ങത്ത് പടിഞ്ഞാറ്റിടത്ത് മീത്തല്‍ ഗിരീഷിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്.

## Article Content

**മേപ്പയ്യൂര്‍:** ഇന്ന് ഉച്ചയ്ക്കുണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. ഇരിങ്ങത്ത് പടിഞ്ഞാറ്റിടത്ത് മീത്തല്‍ ഗിരീഷിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്.

വീടിനടുത്തുള്ള കനാലിന്റെ ഓരത്തുള്ള വലിയ മരം കടപുഴകി വീണാണ് വീട് തകര്‍ന്നത്. അപകട സമയത്ത് വീടിനകത്തുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

നിരവധിതവണ പരാതി നല്‍കിയിട്ടും ഇറിഗേഷന്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208738/the-house-collapsed-due-to-wind-and-rain-at-meppayoor)