---
title: "വിരമിച്ച അങ്കണവാടി വര്‍ക്കര്‍ കാര്‍ത്ത്യായനിക്ക് യാത്രയയപ്പ് നല്‍കി "
english_title: "Retired Anganwadi worker Karthayani was given a farewell"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208753/retired-anganwadi-worker-karthayani-was-given-a-farewell"
published_at: "2024-05-30T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66589995d12ee_1_yathra.JPG"
keywords: []
---

# വിരമിച്ച അങ്കണവാടി വര്‍ക്കര്‍ കാര്‍ത്ത്യായനിക്ക് യാത്രയയപ്പ് നല്‍കി 

> **Lead Summary:** **പേരാമ്പ്ര:** നാല്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച അങ്കണവാടി വര്‍ക്കര്‍ കാര്‍ത്ത്യായനിക്ക് യാത്രയയപ്പ് നല്‍കി.

## Article Content

**പേരാമ്പ്ര:** നാല്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച അങ്കണവാടി വര്‍ക്കര്‍ കാര്‍ത്ത്യായനിക്ക് യാത്രയയപ്പ് നല്‍കി.

കല്ലോട് തച്ചറത്ത്ക്കണ്ടി അങ്കണവാടിയില്‍ വര്‍ക്കര്‍ ആയിരിക്കെ ചങ്ങരോത്ത് അങ്കണവാടിയിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും നാല്‍പ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം ഈ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വിരമിക്കുകയും ചെയ്ത കാര്‍ത്ത്യായനിക്ക് തച്ചറത്ത്ക്കണ്ടി അങ്കണവാടിയില്‍ യാത്രയയപ്പ് നല്‍കി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം കെ.എന്‍. ശാരദ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മുന്‍ ഗ്രാമപഞ്ചായത്ത് അംഗം പി.കെ. രാഘവന്‍ ഉപഹാര സമര്‍പ്പണവും നടത്തി.

മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം സി.കെ. സുനിത, എം.പി. ഗോവിന്ദന്‍, കുഞ്ഞിമുഹമ്മദ്, പ്രസൂണ്‍ കല്ലോട്, അസീസ് വട്ടക്കണ്ടി, പ്രകാശന്‍ കിഴക്കയില്‍, ബേബി സുനില്‍, വി. മനോജ്, ഗംഗാധരന്‍ പാലേരിമ്മല്‍, ശാരി ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.

തച്ചറത്ത്ക്കണ്ടി അങ്കണവാടി വര്‍ക്കര്‍ ആയ സജിന സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ ലിനീഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208753/retired-anganwadi-worker-karthayani-was-given-a-farewell)