പേരാമ്പ്ര: മാപ്പിളപ്പാട്ടിന്റെ വേരുകള്‍ തേടി പേരാമ്പ്രയിലെ മാപ്പിളപ്പാട്ട് പഠന ശില്‍പശാല നവ്യാനുഭവമായി. മാപ്പിളപ്പാട്ടിന്റെ രചന വഴികളും, ചരിത്രവും ഇശലും , ഭാഷയും സാഹിത്യവും അന്വേഷിച്ചറിഞ്ഞ് കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ സംഘടിപ്പിച്ച ജില്ലാതല മാപ്പിളപ്പാട്ട് പഠന ശില്‍പശാലയാണ് നവ്യാനുഭവമായത്.

മാനവികതക്കൊരു ഇശല്‍ സ്പര്‍ശം എന്ന പ്രമേയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വ്യാസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്. എല്‍.പി.യു.പി.ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളജ്, ജനറല്‍ വിഭാഗങ്ങളിലായി രചയിതാക്കളും ഗായകരും, എഴുത്തുകാരുമായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറ് പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്.
മാപ്പിളപ്പാട്ടിന്റെ രചന വഴികള്‍ , ഇശല്‍ സാഹിത്യം, സംഗീതം',അവതരണം, പാട്ട് വിഭാഗം തുടങ്ങിയ വിഷയങ്ങള്‍ നാല് സെഷനുകളിലൂടെ രചയിതാക്കളും പരിശീലകരും ഗായകരുമായ ബദറുദ്ദീന്‍ പാറന്നൂര്‍, അബൂബക്കര്‍ വെള്ളയില്‍ റഷീദ് മോങ്ങം , എന്നിവര്‍ ക്ലാസ്സെടുത്തു.
ശില്‍പശാല മാപ്പിളപ്പാട്ട് രചയിതാവ് ബദറുദ്ദീന്‍ പാറന്നൂര്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍പ്രസിഡണ്ട് കെ.കെ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ശില്‍പശാല ഡയരക്ടര്‍ വി.എം. അഷറഫ് ക്യാമ്പ് സംക്ഷിപ്തം അവതരിപ്പിച്ചു.
സമാപനചടങ്ങ് സാഹിത്യകാരന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിവിധ അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു. തച്ചോളി കുഞ്ഞബ്ദുള്ള രചനയും അഷറഫ് നാറാത്ത് സംഗീതവും നിര്‍വ്വഹിച്ച് മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ പുറത്തിറക്കുന്ന 'സഫലം ' ഗാനോപഹാരം പ്രകാശനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ സല്‍മ നന്മനക്കണ്ടി എ.കെ. തറുവൈഹാജി ജില്ലാ വൈസ് പ്രസിഡണ്ട് സുലൈമാന്‍ മണ്ണാറത്ത്, ജന: സെക്രട്ടറി എന്‍.കെ. മുസ്തഫ, ട്രഷറര്‍ മജീദ് ഡീലക്‌സ്, മുഹമ്മദ് വാദിഹുദ , കെ.ടി. കെ. റഷീദ്, ഹസ്സന്‍ പാതിരിയാട്ട്, ടി.കെ. നൗഷാദ് , എന്‍.കെ. കുഞ്ഞിമുഹമ്മദ് , രാജന്‍ കുട്ടമ്പത്ത് ,അഷറഫ് കല്ലോട്, സാബി തെക്കെപുറം, നൗഫല്‍പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു
The Mappilapat study workshop at Perambra was a new experience