---
title: "രവീന്ദ്രൻ കേളോത്തിന് യാത്രയയപ്പ് നൽകി "
english_title: "Ravindran sent Keloth away at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209108/ravindran-sent-keloth-away-at-perambra"
published_at: "2024-06-01T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ad5dc6e6be_1_ayy.JPG"
keywords: []
---

# രവീന്ദ്രൻ കേളോത്തിന് യാത്രയയപ്പ് നൽകി 

> **Lead Summary:** **പേരാമ്പ്ര :** പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ 25 വർഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം വിരമിക്കുന്ന രവീന്ദ്രൻ കേളോത്തിന് യാത്രയയപ്പ് നൽകി. വിവിധ ജില്ലകളിലായി കോർപ്പറേഷൻ്റെ ഓഫീസുകളിൽ ജോലി ചെയ്ത രവീന്ദ്രൻ പേരാമ്പ്ര ഉപജില്ല മാനേജർ ആയിരിക്കെയാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.

## Article Content

**പേരാമ്പ്ര :** പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ 25 വർഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം വിരമിക്കുന്ന രവീന്ദ്രൻ കേളോത്തിന് യാത്രയയപ്പ് നൽകി. വിവിധ ജില്ലകളിലായി കോർപ്പറേഷൻ്റെ ഓഫീസുകളിൽ ജോലി ചെയ്ത രവീന്ദ്രൻ പേരാമ്പ്ര ഉപജില്ല മാനേജർ ആയിരിക്കെയാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വായ്പ വിതരണം ചെയ്ത ബഹുമതി പേരാമ്പ്ര ഓഫീസിന് നേടിക്കൊടുത്തു കൊണ്ടാണ് രവീന്ദ്രൻ സർവീസിൽ നിന്നും വിരമിക്കുന്നത്.

യാത്രയയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ നാദാപുരം ഉപജില്ല മാനേജർ ആർ ഗിരിജ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. പി ബാബു മുഖ്യാതിഥിയായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ്, ശശികുമാർ പേരാമ്പ്ര, ഡെപ്യൂട്ടി തഹസിൽദാർ പി. റംല, പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വണ്ടൂർ ഉപജില്ല മാനേജർ ബേബി റീന, പേരാമ്പ്ര മുൻ മാനേജർ ഗിരീഷ് ബാബു, പ്രസ് ക്ലബ് പ്രസിഡണ്ട് ഇ.എം ബാബു, അലങ്കാർ ഭാസ്കരൻ, ഉമ്മർ തണ്ടോറ,പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.എ യൂസഫ്, അഡ്വ. കെ. പ്രസന്ന, അഡ്വ. പി വന്ദന, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് വി. സുധ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209108/ravindran-sent-keloth-away-at-perambra)