മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ വായന ദിനം ആചരിച്ചു. പുസ്തകങ്ങളുടേയും അറിവിന്റെയും വിശാലമായലോകം മലയാളികള്‍ക്കു പരിചയപ്പെടുത്തി വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍. പണിക്കര്‍.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രധാന പ്രചാരകനും സ്ഥാപക നേതാവുമായ അദ്ദേഹം പുസ്തകങ്ങള്‍ക്കും വീടുവേണം എന്ന ആശയവുമായി നാടുനീളെ ഗ്രന്ഥശാലകള്‍ നിര്‍മ്മിക്കാന്‍ വേണ്ടി പ്രയത്‌നിച്ചു.
മേപ്പയ്യൂര്‍ നോര്‍ത്ത് എം എല്‍ പി സ്‌കൂളിലെ ഈ വര്‍ഷത്തെ വായനാദിനം മലയാളം ഐക്യവേദി മെമ്പറും എഴുത്തുകാരിയും അധ്യാപികയുമായ വിഷ്ണുമായ സി.ജെ ഉദ്ഘാടനം ചെയ്തു.
പുസ്തകങ്ങളെയും രചയിതാക്കളെയും പരിചയപെടുത്തി വായനയുടെ മഹാലോകത്തിനെ പറ്റിയും പുതുതലമുറയില്‍ വായനാശീലം വളര്‍ത്തിയെടുത്ത് അതിലൂടെ അവര്‍ക്ക് ലഭിക്കുന്ന അറിവുകള്‍ സമൂഹത്തിന് എത്രമാത്രം സ്വാധീനം നല്‍കുന്നതാണെന്നും ഗ്രന്ഥശാലകളുടെയും വായനയുടെയും പ്രാധാന്യം അറിവും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയായിരുന്നു ടീച്ചര്‍ ആ വേദി മഹനീയമാക്കിയത്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് സ്‌കൂള്‍ പ്രധാന അധ്യാപിക ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങില്‍ എംപിടിഎ പ്രസിഡന്റ് അമൃത നിജീഷ് അധ്യക്ഷത വഹിച്ചു. കെ. സുധീഷ് നന്ദിയും പറഞ്ഞു.
Reading Day was observed at MLP School, Mepayyur North