---
title: "വയനാട്ടില്‍ നിന്ന് സിപിഎമ്മിന്റെ ആദ്യത്തെ മന്ത്രിയായി ഒ.ആര്‍ കേളു "
english_title: "OR Kelu became the first minister of CPM from Wayanad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213498/or-kelu-became-the-first-minister-of-cpm-from-wayanad"
published_at: "2024-06-20T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673fd08ac9d3_kkelu.JPG"
keywords: []
---

# വയനാട്ടില്‍ നിന്ന് സിപിഎമ്മിന്റെ ആദ്യത്തെ മന്ത്രിയായി ഒ.ആര്‍ കേളു 

> **Lead Summary:** **തിരുവനന്തപുരം: **മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു മന്ത്രിയാകും. മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. വയനാട് ജില്ലയില്‍ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രിയാണ് അദേഹം.

## Article Content

**തിരുവനന്തപുരം: **മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു മന്ത്രിയാകും. മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. വയനാട് ജില്ലയില്‍ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രിയാണ് അദേഹം.

പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പാകും ഒ.ആര്‍. കേളുവിന് ലഭിക്കുക. സിപിഎം സംസ്ഥാന സമിതിയാണ് ഒ.ആര്‍. കേളുവിനെ മന്ത്രിയായി തീരുമാനിച്ചത്. വിവിധ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.

വയനാട് ജില്ലയില്‍നിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവര്‍ഗ നേതാവാണ് 53 കാരനായ ഒ.ആര്‍. കേളു. പാര്‍ട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ ഒ.ആര്‍. കേളു, സംവരണ മണ്ഡലമായ മാനന്തവാടിയില്‍നിന്നുള്ള നിയമസഭാംഗമാണ്.

ജില്ലയിലും സംസ്ഥാനത്തും പട്ടികവര്‍ഗക്കാരെ പാര്‍ട്ടിയോടടുപ്പിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് കേളുവിന്റെ മന്ത്രിസഭാ പ്രവേശനം.

ഇക്കഴിഞ്ഞ സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി കുറിച്യ സമുദായക്കാരനായ കേളു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213498/or-kelu-became-the-first-minister-of-cpm-from-wayanad)