---
title: "കട്ടിംഗ് മെഷീനില്‍ നിന്ന് മുറിവേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "The young man died after being treated for injuries from the cutting machine at kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238330/the-young-man-died-after-being-treated-for-injuries-from-the-cutting-machine-at-kadiyangad"
published_at: "2024-09-26T23:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f59eb3cc633_kadiyangad.JPG"
keywords: []
---

# കട്ടിംഗ് മെഷീനില്‍ നിന്ന് മുറിവേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** ** കടിയങ്ങാട് : **കട്ടിംഗ് മെഷീനില്‍ നിന്ന് മുറിവേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ഷിജു ആണ് മരിച്ചത്.

## Article Content

** കടിയങ്ങാട് : **കട്ടിംഗ് മെഷീനില്‍ നിന്ന് മുറിവേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ഷിജു ആണ് മരിച്ചത്.

ചൊവ്വാഴ്ച കാലത്ത് വാര്‍പ്പ് പണിക്കിടെ പലക കട്ട് ചെയ്യുമ്പോള്‍ കട്ടിംഗ് മെഷീനില്‍ നിന്ന് മുറിവേല്‍ക്കുകയായിരുന്നു. വലതുകാലിന്റെ തുടയിലും കൈക്കും ഗുരുതരമായി പരുക്കേറ്റ ഷിജുവിനെ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

പിതാവ്: പരേതനായ ബലന്‍. മാതാവ്: രാധ. സഹോദരി: ഷീജ (കന്നാട്ടി). സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238330/the-young-man-died-after-being-treated-for-injuries-from-the-cutting-machine-at-kadiyangad)