കോഴിക്കോട്: കേരളത്തിലെ സംമ്പൂര്‍ണ്ണ റോബോട്ടിക് സര്‍ജറി വിഭാഗം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച Da Vinci റോബോട്ടിക് സിസ്റ്റം ഉത്തരകേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അത്യാധുനിക റോബോട്ടിക് സിസ്റ്റമായ Da Vinci Xi ഉള്‍പ്പെടുത്തിയാണ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റോബോട്ടിക് സര്‍ജറി വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചത് .
യൂണിറ്റിന്റെ ഉദ്ഘാടനം മുന്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള നിര്‍വ്വഹിച്ചു. വിദേശ രാജ്യങ്ങളിലെ ന്യൂതന ചികിത്സാ രീതികള്‍ നമ്മുടെ നാട്ടിലെത്തിക്കുകയും, ചുരുങ്ങിയ ചെലവില്‍ സധാരണക്കാരായ രോഗികളിലേക്ക് ഇത്തരം ചികിത്സകളെത്തിക്കുകയും ചെയ്യുന്ന ആസ്റ്റര്‍ മിംസിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നതും, മാതൃകരാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആസ്റ്റര്‍ മിംസിലെ അത്യാധുനികമായ സജ്ജീകരണങ്ങള്‍ രോഗികള്‍ക്ക് വളരെ പെട്ടന്ന് ആശ്വാസമേകാന്‍ പ്രാപ്തമാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
വിവിധതരം അവയവ മാറ്റ സര്‍ജറികള്‍, കാന്‍സര്‍ സംബന്ധമായ മുഴുവന്‍ സര്‍ജറികളും, ഗ്യാസ്‌ട്രോഎണ്‍ട്രോളജി, യൂറോളജി, ഗൈനക്കോളജി, കാര്‍ഡിയോ തൊറാസിക്, ഹെഡ് ആന്‍ഡ് നെക്ക് തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെ സര്‍ജറികളും വളരെ കൃത്യതയോടും എളുപ്പത്തിലും ഇത്തരം റോബോട്ടിക് ഉപകരണങ്ങളുടെ സഹായത്തോടെ ചെയ്യാന്‍ കഴിയുമെന്നും കൃത്യതയും സൂക്ഷ്മതയും നല്‍കുന്ന മോഡേണ്‍ ടെക്‌നോളജി, വേദനയും രക്തസ്രാവവും വളരെ കുറവ്, വേഗത്തില്‍ ഉണങ്ങുന്ന ചെറിയ മുറിവുകള്‍, അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവ്, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ ആശുപത്രി വാസം, തുടങ്ങിയവ ഇത്തരം റോബോട്ടിക് സര്‍ജറികളുടെ പ്രത്യേകതളാണെന്നും അതുകൊണ്ട് തന്നെ എത്ര സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളും അനായാസം നടത്താമെന്നും കോഴിക്കോട് ആസ്റ്റര്‍ മിംസ് സി എം എസ് ഡോ. അബ്രഹാം മാമന്‍ പറഞ്ഞു.
നിലവില്‍ അഞ്ഞൂറിലധികം റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പുതിയ യൂണിറ്റിലൂടെ കൂടുതല്‍ രോഗികള്‍ക്ക് ആശ്വാസമേകാന്‍ കഴിയുമെന്നും സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. ചടങ്ങില്‍ ഡോ.രവി കുമാര്‍, ഡോ. കെ.വി ഗംഗാധരന്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. സലീം വി.പി, ഡോ. ടി നാസര്‍, ഡോ. ബിജോയ് ജേക്കബ് , ഡോ. അഭയ് ആനന്ദ്, ഡോ. ആര്‍ സുര്‍ദാസ്, ഡോ.അഭിഷേക് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
The Advanced Center for Robotic Surgery department has been expanded at Aster MIMS