നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശം 2025 ശില്പശാല സംഘടിപ്പിച്ചു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം ശില്‍പശാല ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ചു. ടി.ഇബ്രാഹിംകുട്ടി, പി. ലത്തീഫ്, ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, ടി.നിസാര്‍, എം കെ ജലീല്‍, എം.കെ പരീത്, ടി.എം.ഇബ്രാഹിം ഹാജി, കേഴക്കണ്ടി അബ്ദുള്ള, കെ.ടി.കെ.റഷീദ്, കെ.കെ. ഖദീജ, കെ.പി ആഷിഫ്, മണോളി ഇബ്രാഹിം, റീമ കുന്നുമ്മല്‍, ജറീഷ് കരുമ്പാപൊയില്‍, ടി. കെ. ബുഷ്‌റ, റംല കുന്നുമ്മല്‍, കെ.എം. ജമാല്‍, കെ.പി ഹക്കീം, ടി.വി.സുഹാജ്, ഷാഫി നിടൂളി, റഹീം തുരുത്തി മുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

Local Government 2025 workshop held