പേരാമ്പ്ര: ഡികെടിഎഫ് സംസ്ഥാന പ്രസിഡണ്ടും കറകളഞ്ഞ പൊതുപ്രവര്‍ത്തകനും മികച്ച സംഘാടകനും ആയിരുന്ന പിസി രാധാകൃഷ്ണന്റെ 17ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. കാലത്ത് 8.30 ന് കായണ്ണ യിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്നു.
ഡികെടിഎഫ് സംസ്ഥാന പ്രസിഡണ്ട് യുവി ദിനേശ് മണി, മനോജ് എടാണി, കെ. മധുകൃഷ്ണന്‍, മനോജ് , പൊയില്‍ വിജയന്‍, ശശിധരന്‍ മങ്ങര, പി.പി ശ്രീധരന്‍, ജിനേഷ് മുതുകാട്, പി.വിനയ, പി.കെ രാഗേഷ്, പി.എം പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം കൂട്ടാലിട ഉമ്മന്‍ചാണ്ടി ഭവനില്‍ (വി പി രാഘവന്‍ നായര്‍ നഗര്‍ )നടന്നു. ചടങ്ങ് യു.വി ദിനേശ് മണി ഉദ്ഘാടനം ചെയ്തു. മനോജ് കുമാര്‍ പാലങ്ങാട് അധ്യക്ഷത വഹിച്ചു.
കെ. രാജീവന്‍ (നടുവണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് ), വി.ബി വിജീഷ് (ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ), ഇന്ദിര കൊറോത്ത് ( മഹിളാ കോണ്‍ഗ്രസ് നടുവണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് ), ശാന്തി മാവട്ടില്‍ (ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ് ), സി.എച് സുരേന്ദ്രന്‍, അഗസ്റ്റിന്‍ കാരക്കട, കോട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ടി. കെ ചന്ദ്രന്‍, വി.ടി സുരേന്ദ്രന്‍, ഐപ്പ് വടക്കെത്തടം, തുടങ്ങിയവര്‍ സംസാരിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ട് ശശിധരന്‍ മങ്ങര സ്വാഗതം പറഞ്ഞ ചടങ്ങ് സി.എച് ബാലന്‍ കോട്ടൂര്‍ നന്ദിയും പ്രകാശിപ്പിച്ചു.
P. C. Radhakrishnan Memorial