പേരാമ്പ്ര : സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന തണല്‍ - കരുണ സ്‌കൂളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയോടനുബന്ധിച്ച് ബഡ്ഡീസ് മീറ്റ് സംഘടിപ്പിച്ചു. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ജംഷീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനധ്യാപകന്‍ വി അനില്‍ അധ്യക്ഷത വഹിച്ചു.

കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ കെ.പി മുരളികൃഷ്ണദാസ്, തണല്‍ കരുണ പിടിഎ പ്രസിഡണ്ട് ബാബു ആയഞ്ചേരി, സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ലത്തീഫ്, വൊക്കേഷണല്‍ കോര്‍ഡിനേറ്റര്‍ എന്‍.സി.കെ നവാസ്, മേനികണ്ടി അബ്ദുല്ല, സി സുരേന്ദ്രന്‍, വിനില ദിനേഷ്, ബി.കെ അനുഷ, പി ജുനൈദ്, ഷിജി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ ജോബി ജോണ്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ എ നീതു നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഴുവന്‍ പൊലീസ് കേഡറ്റുകളും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ വീതം ഉറ്റ സുഹൃത്തായി സ്വീകരിച്ചു. രണ്ടു വര്‍ഷം നീണ്ടുനില്കുന്ന പദ്ധതിക്ക് അന്താരാഷ്ട്ര സൗഹൃദ ദിനമായ ജൂലൈ 30 ന് തുടക്കം കുറിക്കും.
The students prepared the stage for the buddies' meet with police cadets