പേരാമ്പ്ര: ആര്‍ട്‌സ് സൊസൈറ്റി (പാസ്) ഉല്‍ഘാടനം ജൂലായ് 30 ന് 5 മണിക്ക് പേരാമ്പ്ര ടൗണ്‍ഹാളില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് പ്രിയനന്ദനന്‍ ഉല്‍ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
നാടകങ്ങളും, നാടകേതര കലാരൂപങ്ങളും അവതരിപ്പിക്കാനുള്ള ഒരു നാടകവേദി ഒരുക്കുകയാണ് സൊസൈറ്റി ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

നീറ്റ് പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവ് ദീപ്നിയ, നാടക അവാര്‍ഡ് ജേതാക്കളായ രാജീവന്‍ മമ്മിളി,എന്‍.കെ.ശ്രീജ, രമേശ് കാവില്‍, കെ.പി. സജീവന്‍, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മികച്ച നടന്‍ മുഹമ്മദ് എരവട്ടൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉപഹാരങ്ങള്‍ വിതരണം ചെയ്യും. മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥി ആയിരിക്കും. തുടര്‍ന്ന് സബര്‍മതി തിയറ്റര്‍ ചെറുവണ്ണൂരിന്റെ 'ഒരു കോഴിക്കോടന്‍ ഹല്‍വ' എന്ന നാടകവും അരങ്ങേറുമെന്ന് പാസ് ഭാരവാഹികളായ കെ. എം.ഉണ്ണികൃഷണന്‍, ശിവദാസ് ചെമ്പ്ര,സത്യന്‍ സ്‌നേഹ, വി.എം. നാരായണന്‍ , പി.ബൈജു എന്നിവര്‍ അറിയിച്ചു.
Perambra Arts Society inauguration on the 30th.