വടകര : ആയഞ്ചേരി മുക്കടത്തും വയലില്‍ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അഞ്ചു പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകീട്ട് 5.15 നാണു അപകടം ഉണ്ടായത്.
കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവകാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വടകര സ്വദേശികളായ ഇരുവരെയും വടകര ജില്ലാ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ഗ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ ആയഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയും സമീപത്തുണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മറും പൂര്‍ണമായും തകര്‍ന്നു. പവര്‍ സപ്ലൈ പെട്ടെന്ന് ഓഫ് ആയത് കാരണം വന്‍ അപകടം ഒഴിവായി.
അപകടത്തെ തുടന്ന് മുക്കടത്തും വയല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് വൈകുന്നേരത്തോടെ മാത്രമേ പവര്‍ സപ്ലൈ ഉണ്ടാകൂ എന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുറ്റ്യാടി എം എല്‍ എ കുഞ്ഞമ്മദ് കുട്ടി സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Today, an accident occurred between an innova car and an auto-rickshaw; five people were injured