ചെറുവണ്ണൂര്‍: മുയിപ്പോത്ത് തെക്കുമുറി റോഡിന്റെ ശോചനീയാവസ്ഥ ക്കെതിരെ ശക്തമായ പ്രതിഷേധം ശക്തമാവുന്നു. ഈ റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, സാധാരണ ജനങ്ങള്‍ എന്നിവര്‍ക്കെല്ലാം അത്യന്തം പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്.
റോഡിന്റെ ടാറിംഗ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട് അവിടെ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണുള്ളത്. റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

പഞ്ചായത്ത് അംഗങ്ങളെയും പ്രസിഡന്റിനെയും അറിയിച്ചിട്ടും യാതൊരു നടപടിയും പാലിക്കപ്പെടാത്തതിനാല്‍ പഞ്ചായത്ത് ഭരണകൂടത്തിന്റെ അനാസ്ഥക്കെതിരെ പ്രദേശവാസികള്‍യും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രക്ഷോഭം തുടരുകയാണ്.
ഈ സാഹചര്യത്തില്‍ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ സിപിഐഎം നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. റോഡ് പുനരുദ്ധരണം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് ലോക്കല്‍ കമ്മറ്റി അംഗങ്ങളായ പി.പി ഷൈനി, കെ.എം.നാരായണന്‍, ലതിക കട്ടയാട്ട്, പി.കെ രാജേഷ് , എന്‍.പി ഇബ്രായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യമായ നടപടി ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് ന
Protest against the deplorable condition of the Muipothu Thekkumuri Road