അരിക്കുളം: പതിനാറ് മാസത്തോളം കുടിശികയായ നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ സര്‍ക്കാര്‍ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ഐഎന്‍ടിയുസി അരിക്കുളം മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഈ കാര്യത്തില്‍ വലിയ ഒളിച്ച് കളിയാണ് നടത്തുന്നതെന്നും ഇടക്ക് ഇടക്ക് ഒരോ മാസത്തെ പെന്‍ഷന്‍ നല്‍കി തൊഴിലാളികളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പുതിയ പെന്‍ഷന്‍ അപേക്ഷ നല്‍കുന്ന ആളുകളെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പെന്‍ഷന്‍ നല്‍കുന്നില്ല, അഞ്ച് വര്‍ഷം മുമ്പ് പെന്‍ഷന്‍ അപേഷ നല്‍കിയ ആള്‍ക്ക് ആകെ 5 മാസത്തെ പെന്‍ഷന്‍ നല്‍കിയ സംഭവും പോലും ഉണ്ട് ക്ഷേമനിധി ബോര്‍ഡുകള്‍ പലതും കുത്തഴിഞ്ഞ നിലയിലാണ് ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് യൂസഫ് കുറ്റിക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി അരിക്കുളം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് എടച്ചേരി അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശശി ഊട്ടേരി മുഖ്യപ്രഭാഷണം നടത്തി. ശ്രീധരന്‍ കണ്ണമ്പത്ത്, ഒ.കെ ചന്ദ്രന്‍, അനില്‍കുമാര്‍ അരിക്കുളം, രാമചന്ദ്രന്‍ ചിത്തിര തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി രാജീവന്‍ സ്വാഗതവും ശബരീഷ് ഊരള്ളൂര്‍ നന്ദിയും പറഞ്ഞു.
The construction worker pension should be distributed; INTUC