പേരാമ്പ്ര: ചാലിക്കര മായഞ്ചേരി പൊയില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികയോഗവും വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ഉന്നത വിജയികള്‍ക്കുള്ള അനുമോദന സദസ്സും സംഘടിപ്പിച്ചു.
പരിപാടി പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ. ബേബി പ്രസാദ് അധ്യക്ഷത വഹിച്ചു. ബിജു കാവില്‍ മുഖ്യപ്രഭാഷണം നടത്തി.

ഡോ : സജിന്‍ മായഞ്ചേരി ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. പി.എം പ്രകാശന്‍, കെ.എം നാരായണന്‍, ഇ.ടി ബാലന്‍, പി.കെ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
An annual meeting and a congratulatory session were organized