മുതുവണ്ണാച്ച : മുതുവണ്ണാച്ച ചിറക്കര നരസിംഹമൂര്‍ത്തി ചാരിറ്റബിള്‍ ട്രസ്റ്റും വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആശ്രയ ബാലിക സദനും സംയുക്തമായി വയനാട്ടിലെ വനവാസി ഊരുകളിലേക്ക് വസ്ത്രങ്ങള്‍ എത്തിക്കുന്നത്തിനായ് സംഘടിപ്പിച്ച ഡ്രസ്സ് ബാങ്ക് പദ്ധതി ആരംഭിച്ചു.
ചിറക്കര നരസിംഹമൂര്‍ത്തി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ഒ.കെ സുധീപ് കുമാര്‍ ആശ്രയം ബാലിക സദനം കറസ്‌പോണ്ടന്റ് എ.വി ജിതിന്‍ രാജന് വസ്ത്രങ്ങള്‍ നല്‍കി തുടക്കം കുറിച്ചു. ആശ്രയ ബാലിക സദനം നടത്തിവരുന്ന ആയൂര്‍ വനം പദ്ധതിയുടെ ഭാഗമായ് ഔഷധ തൈ ആശ്രയം ബാലിക സദനം സെക്രട്ടറി അരീഷ. പി ചിറക്കര നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മറ്റിക്ക് കൈമാറി.

ചിറക്കര നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഒ.കെ സുധീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആശ്രയം ബാലിക സദനം വോളണ്ടിയര്‍ പി.ജി രാജേഷ്, സെക്രട്ടറി പി അരീഷ എന്നിവര്‍ മുഖ്യ ഭാഷണം നടത്തി. ചിറക്കര നരസിംഹമൂര്‍ത്തി ചരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി കെ ഗോപി സ്വാഗതവും ചിറക്കര നരസിംഹ മൂര്‍ത്തി ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് കെ.പി ഷൈമ നന്ദിയും പറഞ്ഞു.
The dress bank project has started