പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എം.ടി. അക്ഷരോത്സവത്തിന്റെ ഭാഗമായി പുസ്തക നിറവും പുസ്തക പ്രകാശനം, സ്‌നേഹാദരം കവിയോടൊപ്പം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. കവി വീരാന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
വായന ഒരു സംസ്‌കാരമാണന്നും സ്‌കൂള്‍ ജീവിതത്തില്‍ ലഭിക്കുന്ന എഴുത്തനുഭവവും പ്രോത്സാഹനവുമാണ് സാഹിത്യത്തിന്റെ തുടക്കമായി മാറുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്‍പതാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ സ്മാരകം എന്ന കവിതയുമായി ബന്ധപ്പെടുത്തി രചയിതാവിനൊപ്പം എന്ന അഭിമുഖം നടന്നു.

കുട്ടികളില്‍ വായന ശീലം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് പുസ്തക നിറവ് പദ്ധതി സംഘടിപ്പിച്ചത്. എം.ടി. അക്ഷരോത്സവത്തിന്റെ ഭാഗമായി ക്ലാസ്തലത്തില്‍ തയ്യാറാക്കിയ 'ചുട്ടെഴുത്ത് ' കയ്യെഴുത്ത് പതിപ്പില്‍ സമ്മാനം നേടിയ ക്ലാസ്സുകള്‍ക്കും, വായന മത്സരം, കാവ്യാലാപനം എന്നീ മത്സരങ്ങളില്‍ വിജയം നേടിയവര്‍ക്കും സമ്മനങ്ങള്‍ വിതരണം ചെയ്തു.
പിടിഎ. പ്രസിഡണ്ട് കെ.പി റസാക്ക് അധ്യക്ഷത വഹിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കോഡിനേറ്റര്‍ ഡോ രാധിക എസ്.നായര്‍ മുഖ്യാതിഥിയായി. കോഡിനേറ്റര്‍ വി.എം. അഷറഫ്, സ്റ്റാഫ് സെക്രട്ടറി പി.എം. ബഷീര്‍, പി.എം. ശ്രീജിത്ത്, കെ. സഹീര്‍ , ടി ഹാജറ, അഹമ്മദ് റിയാസ്, എം.റാഷിദ തുടങ്ങിയവര്‍ സംസാരിച്ചു. ജൂലായ് 28, 29 തിയ്യതികളിലാണ് പുസ്തകോത്സവം
Book coloring and publishing as part of the MT Akshorotsavam at Nochad Higher Secondary School