---
title: "വിപുലമായ പരിപാടികളോടെ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം "
english_title: "Prophet Muhammad's birthday celebration with elaborate programs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238459/prophet-muhammads-birthday-celebration-with-elaborate-programs"
published_at: "2024-09-27T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6794b37955_nabhi.jpg"
keywords: []
---

# വിപുലമായ പരിപാടികളോടെ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം 

> **Lead Summary:** ** പന്തിരിക്കര : **പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം -ജഷനെ റബീഅ - 24 എന്ന പേരില്‍ പന്തിരിക്കര ആവടുക്ക ഹയാത്തുല്‍ ഇസ്ലാം മഹല്ല് കമ്മറ്റിയുടെ നേതൃത്തില്‍ 2024 സെപ്തംബ 28 ശനിയാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പന്തിരിക്കര : **പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം -ജഷനെ റബീഅ - 24 എന്ന പേരില്‍ പന്തിരിക്കര ആവടുക്ക ഹയാത്തുല്‍ ഇസ്ലാം മഹല്ല് കമ്മറ്റിയുടെ നേതൃത്തില്‍ 2024 സെപ്തംബ 28 ശനിയാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് 3 മണിക്ക് മുനവ്വിറുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസയില്‍ നിന്നും നബിദിനസന്ദേശ റാലി പുറപ്പെടും. റാലിയില്‍ അല്‍ മദീന ദഫ് സംഘം പുത്തനത്താണിയില്‍ നിന്നുള്ള നൂറിലധികം പേരുള്ള ദഫ് ടീം അവതരിപ്പിക്കുന്ന മെഘാ ദഫ് പരിപാടിയും നടക്കും.

ശനിയാഴ്ച രാവിലെ 8 മണിക്ക് കുട്ടികളുടെ കലാപരിപാടികള്‍, ഉച്ചക്ക് 1 മണിക്ക് അന്നദാനം എന്നിവയും ഉണ്ടായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ നാസര്‍ കുറുവത്തു കണ്ടി മഹല്ല് ഖത്തീബ് ബഷീര്‍ ബാഖവി, സ്വാഗത സംഘം കണ്‍വീനര്‍ നവാസ് കൂടത്താംകണ്ടി, ട്രെഷറര്‍ മബ്റൂക് അബ്ദുറഹിമാന്‍, വി.പി അബ്ദുറഹ്‌മാന്‍, സുലൈമാന്‍ മണ്ണാറത്ത്, ശരീഫ് കയനോത്ത്, അസീസ് കുന്നത്ത്, അബ്ദുള്ള മുണ്ടകുറ്റി, അസീസ് അമ്പലക്കണ്ടി, അസീസ് തിരുമംഗലത്, ഷമീര്‍ കൊല്ലോറത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238459/prophet-muhammads-birthday-celebration-with-elaborate-programs)