---
title: "മഞ്ഞപ്പിത്തം; എബിവിപി, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു "
english_title: "jaundice; ABVP has laid siege to the Principal of Vadakumpad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238270/jaundice-abvp-has-laid-siege-to-the-principal-of-vadakumpad-higher-secondary-school"
published_at: "2024-09-26T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f54386a033c_uparo.jpg"
keywords: []
---

# മഞ്ഞപ്പിത്തം; എബിവിപി, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **എബിവിപി, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു.

## Article Content

** പേരാമ്പ്ര: **എബിവിപി, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു.

വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 300 ഓളം വിദ്യാര്‍ത്ഥികള്‍ മഞ്ഞപ്പിത്തം മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആയ സാഹചര്യത്തില്‍ ജനങ്ങളെയും വിദ്യാര്‍ത്ഥികളെയും വെല്ലുവിളിച്ച് കൊണ്ട് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് എബിവിപി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചത്.

എബിവിപി വടകര ബാഗ് കണ്‍വീനര്‍ ആദര്‍ശ് പ്രധിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി നഗര്‍ പ്രസിഡന്റ്  അദ്വൈത്, പേരാമ്പ്ര നഗര്‍ പ്രസിഡന്റ്  സിദ്ദാര്‍ത്ഥ് എന്നിവര്‍ പങ്കെടുത്തു. പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളിന് അവധി നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238270/jaundice-abvp-has-laid-siege-to-the-principal-of-vadakumpad-higher-secondary-school)