ആലക്കാട് നാരായണന്‍ നായര്‍ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ ആദരിച്ചു

ആലക്കാട് നാരായണന്‍ നായര്‍ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ ആദരിച്ചു
Jun 2, 2024 10:55 PM | By SUBITHA ANIL

പേരാമ്പ്ര: ആലക്കാട് നാരായണന്‍ നായര്‍സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂരില്‍ ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു.

ബിജെപി ദേശീയ വൈസ് പ്രസിഡണ്ടും ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എ.പി അബ്ദുല്ല കുട്ടി ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പോലും ജോലി തേടി യുവാക്കള്‍ ഇന്ത്യയിലേക്ക് വരുന്ന കാലം അതിവിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോഡി ഭരണത്തില്‍ 2047 ഓടുകൂടി ഭാരതം വികസിത രാജ്യം ആവും. അതോടെ ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ജോലി ആവശ്യത്തിന് ഉന്നത വിദ്യാഭ്യാസത്തിനുമായി യുവാക്കള്‍ ഇന്ത്യയിലേക്ക് ഒഴുകും. അതിനുള്ള അടിത്തറ 10 വര്‍ഷത്തെ മോഡി സര്‍ക്കാര്‍ ഭരണത്തില്‍ രാജ്യം നടപ്പിലാക്കി കഴിഞ്ഞു. പാശ്ചാത്തല വികസന മേഖലയിലും ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും മുന്തിയ പരിഗണനനമ്മുടെ സര്‍ക്കാര്‍ നല്‍കുന്നതുകൊണ്ടാണിതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിസക്ക് വേണ്ടി വിദേശികള്‍ ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത് നമുക്ക് കാണാനിട വരും. നമ്മുടെ ഐഐടിയും ഐഐഎം എയിംസും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയി മാറിക്കഴിഞ്ഞു. ഡല്‍ഹി ഐ ടി യുടെ ബ്രാഞ്ച് ക്യാമ്പസ് അബുദാബിയില്‍ ആരംഭിച്ചിരിക്കുകയാണ്. ലോകം മുഴുവന്‍നമ്മുടെ ഐഐടികള്‍ വളര്‍ന്നു പന്തലിക്കും. മോദി ഭരണകാലത്ത് പഠിക്കാനും വളരാനും സാധിച്ചത് പുതിയതലമുറയുടെ ഭാഗ്യമാണെന്ന് ഉന്നത വിജയികളെ ആദരിച്ചു കൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു.

എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ്, എസ്എസ്എല്‍സി ഫുള്‍ എ, പ്ലസ് ടു ഫുള്‍ എ പ്ലസ്, പഞ്ചായത്തില്‍നിന്ന് എംബിബിഎസ് ബിരുദം നേടി ഡോക്ടര്‍മാരായി വന്നവരെയും ഉന്നത ബിരുദം നേടിയ മറ്റു വിദ്യാര്‍ത്ഥികളെയും പ്രഗത്ഭ നാടക നടന്മാരായിട്ടുള്ള സത്യന്‍ മുദ്രയെയും പ്രദീപ് മുദ്രയെയും ചടങ്ങില്‍ അബ്ദുല്ല കുട്ടി ഉപഹാരം നല്‍കി ആദരിച്ചു.

ആലക്കാട് നാരായണന്‍ നായര്‍ സേവാ ട്രസ്റ്റിന്റെ സെക്രട്ടറി കെ.കെ രജീഷ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയര്‍മാനും ബിജെപി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ സത്യന്‍ മുദ്ര എം പ്രകാശന്‍. കെ.ടി വിനോദ്. ടി.എം ഹരിദാസ് എ.കെ രാമചന്ദ്രന്‍. കെ.പി ബാബു, കെ.പി സുനില്‍, എം സായുദാസ്, പി.എം സജീവന്‍ എന്നിവര്‍ സംസാരിച്ചു.

Allakad Narayanan under the auspices of Nair Seva Trust felicitated the top winners

Next TV

Related Stories
മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

Jul 13, 2025 12:15 AM

മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. പേരാമ്പ്രയില്‍...

Read More >>
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
Top Stories










News Roundup






//Truevisionall