---
title: "എം.സി മുയിപ്പോത്ത് സംഘടിപ്പിച്ച ജില്ലാതല ക്രിക്കറ്റ് ലീഗ് മത്സരം"
english_title: "District level cricket league competition organized by MC Muipoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209510/district-level-cricket-league-competition-organized-by-mc-muipoth"
published_at: "2024-06-03T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d5e637cb63_1_run.jpg"
keywords: []
---

# എം.സി മുയിപ്പോത്ത് സംഘടിപ്പിച്ച ജില്ലാതല ക്രിക്കറ്റ് ലീഗ് മത്സരം

> **Lead Summary:** ** പേരാമ്പ്ര: **കോഴിക്കോട് ജില്ലയിലെ പ്രമുഖ ടീമുകളെ അണിനിരത്തി നിരപ്പം സ്റ്റേഡിയത്തില്‍ വെച്ച് എം.സി മുയിപ്പോത്ത് ജില്ലാതല ക്രിക്കറ്റ് ലീഗ് മത്സരം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **കോഴിക്കോട് ജില്ലയിലെ പ്രമുഖ ടീമുകളെ അണിനിരത്തി നിരപ്പം സ്റ്റേഡിയത്തില്‍ വെച്ച് എം.സി മുയിപ്പോത്ത് ജില്ലാതല ക്രിക്കറ്റ് ലീഗ് മത്സരം സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി ഷിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ ലഹരി സ്‌പോര്‍ട്‌സ് ആവണമെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതിയുടെ പാലിയേറ്റീവ് കെയറിനെ സഹായിക്കുവാനുള്ള സന്മനസ്സിനെ അദ്ദേഹം അഭിനന്ദിച്ചു.

മത്സരത്തില്‍ എം.സി മുയിപ്പോത്ത് ജേതാക്കളും, കമ്പനി സ്‌ട്രൈക്കേഴ്‌സ് തിക്കോടി റണ്ണറപ്പുമായി. എം സി മുയിപ്പോത്തിന്റെ ഐക്കണ്‍ പ്ലയര്‍ പ്രജിത്ത് കായണ്ണ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ആര്‍ രാഘവന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ്, കിഷോര്‍ കാന്ത് മുയിപ്പോത്ത്, ഇ.സി ബിമില്‍, ഇ.ടി രാജന്‍ എന്നിവര്‍ സംസാരിച്ചു.

ക്രസന്റ് പാലിയേറ്റീവ് കെയറിന് ടൂര്‍ണമെന്റ് കമ്മിറ്റി വക ധന സഹായം നല്‍കി.

സ്വാഗത സംഘം ഭാരവാഹികളായ ഒ.പി ഫൈസല്‍, കെ.കെ വൈശാഖ്, അജ്മല്‍, കെ.ടി.കെ അരുണ്‍ലാല്‍ എന്നിവര്‍, പാലിയേറ്റീവ് കെയര്‍ ഭാരവാഹികളായ സുബൈര്‍ മാണിക്കോത്ത്, ലത്തീഫ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് ധനസഹായം കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209510/district-level-cricket-league-competition-organized-by-mc-muipoth)