പേരാമ്പ്ര: പന്തിരിക്കര ഒറ്റക്കണ്ടം റോഡ് കവാടത്തിലെ കലുങ്കിനുള്ളില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാത്തതും. കലുങ്കിലേക്ക് മഴ വെള്ളം ഒഴുക്കിവിടാന്‍ ഓവു ചാല്‍ നിര്‍മ്മിക്കാത്തതും മഴ വെള്ളം റോഡിലൂടെ പരന്നൊഴുകി റോഡ് തകരുന്നതായി പരാതിയുയര്‍ന്നു.
പന്തിരിക്കര പൊലിസ് സ്റ്റേഷനു സമീപത്തുനിന്നും ഒലിച്ചിറങ്ങുന്ന മഴ വെള്ളം ഓവുചാല്‍ ഇല്ലാത്തതു കാരണം നടപ്പാതയിലൂടെ കല്ലും മണ്ണും കുത്തിയൊലിച്ച് ഒറ്റക്കണ്ടം റോഡ് കവാടത്തിലെ കലുങ്കിന് മുകളിലൂടെ റോഡിലേക്ക് ഒഴുകി റോഡ് തകരുകയാണ്.
കടിയങ്ങാട് പൂഴിത്തോട് റോഡിന്റെ നവീകരണത്തിന്റെ ഭാഗമായും, ജലജീവന്‍ പദ്ധതി പൈപ്പ് സ്ഥാപിക്കാനുള്ള കുഴിയെടുത്തപ്പോഴും ഈ ഭാഗത്തെ മണ്ണും ചെളിയും മഴക്കാലത്ത് ഒലിച്ചിറങ്ങിയാണ് കലുങ്ക് പൂര്‍ണ്ണമായും അടഞ്ഞത്. ഈ വിഷയം പലതവണ ബന്ധപെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ചെളി ഒലിച്ചിറങ്ങി ഒററക്കണ്ടം ഭാഗത്തേക്കുള്ള ഓവുചാലും പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. റോഡരികിലെ മെറ്റല്‍ ഇളകി റോഡിലേക്ക് പതിച്ചത് കാരണം പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയും ചെയ്യുന്നുണ്ട്.
കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ റോഡ് വീണ്ടും തകരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഈ ഭാഗത്ത് ഓവുചാല്‍ നിര്‍മ്മിച്ച് കലുങ്കിനുള്ളിലെ മണ്ണും, ചെളിയും നീക്കം ചെയ്ത് മഴ വെള്ളം ഒഴുകി പോകാന്‍ സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെടുന്നത്.
Panthirikara Otakandam road is collapsing