---
title: "പാലേരില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ അക്രമം; രണ്ട് പേര്‍ക്ക് പരുക്ക് "
english_title: "Violence against UDF protest in Paleri; Two people were injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209832/violence-against-udf-protest-in-paleri-two-people-were-injured"
published_at: "2024-06-04T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ee319af961_1_akra.JPG"
keywords: []
---

# പാലേരില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ അക്രമം; രണ്ട് പേര്‍ക്ക് പരുക്ക് 

> **Lead Summary:** **പേരാമ്പ്ര :**തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടക്കുന്നതിനിടെ പ്രകടനം നടത്തിയ യുഡിഎഫ് പ്രകടനത്തിന് നേരെ അക്രമം. അക്രമത്തില്‍ പരുക്കേറ്റ് രണ്ട് പേര്‍ ചികിത്സയില്‍.

## Article Content

**പേരാമ്പ്ര :**തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടക്കുന്നതിനിടെ പ്രകടനം നടത്തിയ യുഡിഎഫ് പ്രകടനത്തിന് നേരെ അക്രമം. അക്രമത്തില്‍ പരുക്കേറ്റ് രണ്ട് പേര്‍ ചികിത്സയില്‍.

ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരിക്കടുത്ത് തോട്ടത്താം കണ്ടിയിലാണ് അക്രമം നടന്നത്. മുഞ്ഞോറയില്‍ നിന്ന് തോട്ടത്താം കണ്ടിയിലേക്ക് പ്രകടനം നടത്തുകയായിരുന്ന യുഡിഎഫ് പ്രവര്‍ത്തകള്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നു.

മുപ്പതോളം പ്രവര്‍ത്തകരാണ് പ്രകടനം നടത്തയത്. ഷാഫി പറമ്പിലിന് അഭിവാദ്യമര്‍പ്പിച്ച് നടത്തിയ പ്രകടനത്തില്‍ കെ.കെ. ശൈലജയുടെ പേര് പരാമര്‍ശിച്ചതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

ശൈലജയുടെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് എത്തിയവരും പ്രകടനക്കാരും തമ്മില്‍ സംഘര്‍ഷമാവുകയായിരുന്നു. രണ്ട് മണിയോടെയാണ് സംഭവം.

സംഭവത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരായ വാതുക്കപറമ്പില്‍ ഹാരിസ്, കൈതക്കൊല്ലി പ്രഹ്‌ളാദന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209832/violence-against-udf-protest-in-paleri-two-people-were-injured)