---
title: "പ്രവേശനോത്സവം ആഘോഷമാക്കി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ "
english_title: "The entrance festival was celebrated by Govt. Vocational Higher Secondary School meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209945/the-entrance-festival-was-celebrated-by-govt-vocational-higher-secondary-school-meppayoor"
published_at: "2024-06-05T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ff4baa38e0_1_arun.JPG"
keywords: []
---

# പ്രവേശനോത്സവം ആഘോഷമാക്കി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം സിനിമാതാരം അരുണാംശുദേവ് ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സിവില്‍ സര്‍വ്വീസ് ജേതാവ് എ.കെ.ശാരിക, യുവഗായകന്‍ വൈകാശ് വരവീണ എന്നിവര്‍ മുഖ്യാതിഥികളായി.

## Article Content

**മേപ്പയ്യൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം സിനിമാതാരം അരുണാംശുദേവ് ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സിവില്‍ സര്‍വ്വീസ് ജേതാവ് എ.കെ.ശാരിക, യുവഗായകന്‍ വൈകാശ് വരവീണ എന്നിവര്‍ മുഖ്യാതിഥികളായി.

ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ എം. സക്കീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ്  വി.പി. ബിജു അധ്യക്ഷം വഹിച്ചു.

പ്രധാനധ്യാപകന്‍ കെ. നിഷിദ് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  കെ.ടി.രാജന്‍, അഡീഷണല്‍ പ്രധാനധ്യാപകന്‍ സന്തോഷ് സാദരം, എസ് എം സി ചെയര്‍മാന്‍ പുതുക്കുളങ്ങര സുധാകരന്‍, പിടി എ വൈസ് പ്രസിഡന്റ്  വിനോദ് വടക്കയില്‍, വിഎച്ച്എസ് സി പ്രിന്‍സിപ്പല്‍ കെ. അര്‍ച്ചന, സ്റ്റാഫ് സെക്രട്ടറി എന്‍.വി. നാരായണന്‍  എന്നിവര്‍ സംസാരിച്ചു.

പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ.സുധീഷ് കുമാര്‍ നന്ദി രേഖപ്പെടുത്തി. രക്ഷിതാക്കള്‍ക്കു വേണ്ടി കുട്ടിയെ അറിയാന്‍ വിഷയത്തില്‍ ടി.എം.അഫ്‌സ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209945/the-entrance-festival-was-celebrated-by-govt-vocational-higher-secondary-school-meppayoor)