---
title: "ദുരന്ത നിവാരണ സേനയുടെ പരിശീലന ക്യാമ്പ് "
english_title: "Training Camp of Disaster Management Force"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210305/training-camp-of-disaster-management-force"
published_at: "2024-06-06T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666181669dc9a_1_adhu.JPG"
keywords: []
---

# ദുരന്ത നിവാരണ സേനയുടെ പരിശീലന ക്യാമ്പ് 

> **Lead Summary:** **ചെറുവണ്ണൂര്‍ : **സിപിഐഎം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ദുരന്തനിവാരണ സേനയുടെ ഏകദിന പരിശീലന ക്യാമ്പ് മുയിപ്പോത്ത് വെച്ച് നടന്നു.

## Article Content

**ചെറുവണ്ണൂര്‍ : **സിപിഐഎം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ദുരന്തനിവാരണ സേനയുടെ ഏകദിന പരിശീലന ക്യാമ്പ് മുയിപ്പോത്ത് വെച്ച് നടന്നു.

പരിപാടിയുടെ ഉദ്ഘാടനം സിപിഐഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് നിര്‍വഹിച്ചു. സിപിഐഎം ചെറുവണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി ടി മനോജിന്റെ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ചെറുവണ്ണൂരിലും പരിസര പ്രദേശങ്ങളിലും പ്രകൃതിക്ഷോഭത്തിലും മറ്റും ഉണ്ടാവുന്ന അപകടങ്ങളില്‍ നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്.

പരിശീലനം ലഭിച്ച 30 അംഗങ്ങളാണ് സേനയിലുള്ളത്. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മറ്റും നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങളുടെ പരിശീലനവും പ്രദര്‍ശനവും ചാനിയം കടവ് പുഴയില്‍ വെച്ച് നടത്തി.

എല്‍സി അംഗങ്ങളായ എന്‍.കെ ദാസന്‍, എന്‍.പി രതീഷ്, ടീം ലീഡര്‍ കെ.എം ദിജേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210305/training-camp-of-disaster-management-force)