---
title: " ലെസിന്‍ ഫാത്തിമയെ കടിയങ്ങാട് മഹല്ല് വിദ്യാഭ്യാസ സമിതി ആദരിച്ചു "
english_title: " Lesin Fatima was felicitated by the Katiangad Mahal Education Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210327/lesin-fatima-was-felicitated-by-the-katiangad-mahal-education-committee"
published_at: "2024-06-06T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666191ba60d19_1_adhar.JPG"
keywords: []
---

#  ലെസിന്‍ ഫാത്തിമയെ കടിയങ്ങാട് മഹല്ല് വിദ്യാഭ്യാസ സമിതി ആദരിച്ചു 

> **Lead Summary:** **കടിയങ്ങാട്: **കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയില്‍ (ബിഎസ്ഇ സ്റ്റാറ്റിറ്റിക്‌സ് ആന്റ് ഡാറ്റ സയന്‍സ് ) ഒന്നാം റാങ്ക് നേടിയ കടിയങ്ങാട് സ്വദേശിനി ലെസിന്‍ ഫാത്തിമയെ കടിയങ്ങാട് മഹല്ല് വിദ്യാഭ്യാസ സമിതി ആദരിച്ചു.

## Article Content

**കടിയങ്ങാട്: **കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയില്‍ (ബിഎസ്ഇ സ്റ്റാറ്റിറ്റിക്‌സ് ആന്റ് ഡാറ്റ സയന്‍സ് ) ഒന്നാം റാങ്ക് നേടിയ കടിയങ്ങാട് സ്വദേശിനി ലെസിന്‍ ഫാത്തിമയെ കടിയങ്ങാട് മഹല്ല് വിദ്യാഭ്യാസ സമിതി ആദരിച്ചു.

മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ഉപഹാരം മഹല്ല് പ്രസിഡന്റ്  അസീസ് ഫൈസി ലെസിന്‍ ഫാത്തിമയ്ക്ക് കൈമാറി.

ചടങ്ങില്‍ മഹല്ല് സെക്രട്ടറി മുഹമ്മദ് തെക്കോലത്ത്, മഹല്ല് വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പി അമ്മദ്, ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്‌മാന്‍, ട്രഷറര്‍ സവാദ്, ജോയിന്റ് കണ്‍വീനര്‍ മാരായ സാബിത്, അബ്ദുല്‍ ബാരി, റാഷിദ് ദാരിമി, ടി സലീം (വിജയഭേരി മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍) എന്നിവരും പങ്കെടുത്തു.

ടി. സലീമിന്റെയും അസ്മയുടെയും മകളാണ് ലെസിന്‍ ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210327/lesin-fatima-was-felicitated-by-the-katiangad-mahal-education-committee)